(www.kl14onlinenews.com)
(01-JAN-2024)
ദക്ഷിണ റെയില്‍വേയുടെ റിപ്പോര്‍ട്ട് തള്ളി സില്‍വര്‍ലൈന്‍ അധികൃതര്‍. റെയില്‍വേയുടെ ഭാവി വികസന പദ്ധതികള്‍ കണക്കിലെടുത്താണ് അലൈന്‍മെന്റ് തീരുമാനിച്ചതെന്ന് സില്‍വര്‍ലൈന്‍ അധികൃതരുടെ വിശദീകരണം. റെയില്‍ മന്ത്രാലയം സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയതാണെന്ന് അധികൃതര്‍ പറയുന്നു.
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് എതിരെ നിരവധി തടസവാദങ്ങളാണ് ദക്ഷിണ റെയില്‍വേ ഉന്നയിച്ചിട്ടുള്ളത്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കാനാവില്ലെന്ന് റെയില്‍വേ. കേന്ദ്ര റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ദക്ഷിണ റെയില്‍വേ എതിര്‍പ്പ് വ്യക്തമാക്കുന്നത്. സില്‍വര്‍ ലൈന്‍ ഭാവിയില്‍ റെയില്‍വേ വികസനത്തെ തടസപ്പെടുത്തുമെന്നും അധിക ബാധ്യതയ്ക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.പാത ഇരട്ടിപ്പിക്കുമ്പോള്‍ റെയില്‍വേയുടെ വസ്തുവകകളെയും ട്രെയിന്‍ സര്‍വീസുകളെയും എങ്ങനെ ബാധിക്കുന്നുവോ ഇതേപോലെ സില്‍വര്‍ ലൈന്‍ വരുമ്പോള്‍ ബാധിക്കുകയെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. അന്തിമ രൂപം എത്തുമ്പോള്‍ മാത്രമേ ഇക്കാര്യങ്ങള്‍ വ്യക്തത ലഭിക്കുക. ഡിസൈന്‍ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെ ഡിപിആറില്‍ പരിഗണിച്ചിട്ടുണ്ട്. റെയില്‍വേയിലെ നിലവിലുള്ള സര്‍വീസുകളെ ബാധിക്കാതെയുള്ള രീതിയിലാണ് പദ്ധതി നടപ്പിലാക്കുകയെന്ന വിശദമായ വിശദീകരണം നല്‍കിയിട്ടുണ്ടെന്ന് സില്‍വര്‍ ലൈന്‍ അധികൃതര്‍ പറയുന്നു.
നവംബര്‍ 29ന് പാലക്കാട് ഡിവിഷണലും ഡിസംബര്‍ ഏഴിന് തിരുവനന്തപുരം ഡിവിഷണലുമായി ചര്‍ച്ച നടന്നത്. ഇതില്‍ ദക്ഷിണ റെയില്‍വേയുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നതായി കെറെയില്‍. റെയില്‍വേ ഭൂമി വിനിയോഗിക്കുന്നതിന് വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.പാലക്കാട് തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍മാര്‍ കെ റെയില്‍ അധികാരികളുമായി ചര്‍ച്ച നടത്തിയതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. റെയില്‍വേയുടെ ഭൂമി വിനിയോഗിക്കുന്ന വ്യവസ്ഥകള്‍ പാലിച്ചാണ് സില്‍വര്‍ ലൈന്‍ എന്ന് ചര്‍ച്ചയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
إرسال تعليق