(www.kl14onlinenews.com)
(06-JAN-2024)
യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന 2024 ഐസിസി ട്വന്‍റി 20 ലോകകപ്പിന്‍റെ സമയക്രമം പുറത്തിറക്കി. ആതിഥേയരായ യുഎസും കാനഡയും തമ്മില്‍ ജൂൺ 1നാണ് ആദ്യ മത്സരം. ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ – പാക്കിസ്ഥാൻ ത്രില്ലർ പോരാട്ടം ജൂൺ 9ന് ന്യൂയോർക്കിൽ നടക്കും. ജൂൺ 29ന് ബാർബഡോസിലാണ് ഫൈനൽ മത്സരം. ഗ്രൂപ്പ് എ യിൽ യുഎസ്, കാനഡ, അയർലൻഡ്, പാക്കിസ്ഥാൻ എന്നിവയ്ക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. ജൂൺ 5ന് അയര്‍ലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ആതിഥേയരായ യുഎസും ഇന്ത്യയും തമ്മിലുള്ള മത്സരം ജൂൺ 12ന് ന്യൂയോർക്കില്‍ നടക്കും. ജൂൺ 15നാണ് കാനഡയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടം ഫ്ലോറിഡയില്‍ നടക്കും. 2022 ലോകകപ്പിലാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഒടുവില്‍ ട്വന്റി20 ഫോര്‍മാറ്റില്‍ ഏറ്റുമുട്ടിയത്. മെല്‍ബണില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ വിരാട് കോലിയുടെ വെടിക്കെട്ട് ബാറ്റിങ്ങില്‍ ഇന്ത്യ വിജയിച്ചിരുന്നു.
ആകെ 20 ടീമുകളാണ് ഇത്തവണത്തെ ട്വന്റി20 ലോകകപ്പിൽ ഏറ്റുമുട്ടുന്നത്.
ആകെ 55 മത്സരങ്ങള്‍.
കരുത്തരായ ഇംഗ്ലണ്ടും ഓസ്ട്രേലിയയും ബി ഗ്രൂപ്പില്‍ .
നമീബിയ, സ്കോട്ട്ലൻഡ്, ഒമാൻ ടീമുകളും ബി ഗ്രൂപ്പിലാണ്.
സി ഗ്രൂപ്പിൽ വെസ്റ്റിൻഡീസ്, ന്യൂസീലൻഡ്, അഫ്ഗാനിസ്ഥാൻ, ഉഗാണ്ട, പാപ്പുവ ന്യൂഗിനി ടീമുകള്‍
ഡി ഗ്രൂപ്പിൽ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലദേശ്, നെതർലൻഡ്സ്, നേപ്പാൾ ടീമുകള്‍.
إرسال تعليق