മുക്കൂട് ജി.എൽ.പി സ്‌കൂൾ കെട്ടിടോദ്‌ഘാടനം 15, തിങ്കളാഴ്ച്ച 2024

(www.kl14onlinenews.com)
(13-JAN-2024)

മുക്കൂട് ജി.എൽ.പി സ്‌കൂൾ കെട്ടിടോദ്‌ഘാടനം 15, തിങ്കളാഴ്ച്ച
മുക്കൂട് : കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി നിർമ്മിച്ച മുക്കൂട് ഗവ: എൽ പി സ്‌കൂളിന്റെ പുതിയ ബ്ലോക്ക് ഉദ്‌ഘാടനം 15 തിങ്കളാഴ്ച്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .രാവിലെ 10 ന് ഇ ചന്ദ്രശേഖരൻ എം എൽ എ ഉദ്‌ഘാടനം ചെയ്യും . അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി ശോഭ അധ്യക്ഷത വഹിക്കും . ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ മനോജ് കുമാർ റിപ്പോർട്ട് അവതരിപ്പിക്കും .

എൺപത് ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമ്മിച്ചത് . അടച്ചു പൂട്ടൽ ഭീഷണി നേരിട്ട വിദ്യാലയം ജനകീയ ഇടപെടലിലൂടെയാണ് സംരക്ഷിക്കപ്പെട്ടത് . മികച്ച ഭൗതിക സാഹചര്യം , ചിൽഡ്രൻസ് പാർക്ക് , ജൈവ വൈവിധ്യ ഉദ്യാനം , പേരന്റ് ക്ലബ് , കരാട്ടെ പരിശീലനം തുടങ്ങിയവ വിദ്യാലയത്തെ വേറിട്ടതാക്കുന്നു .

വാർത്ത സമ്മേളനത്തിൽ വാർഡ് മെമ്പർ എം.ബാലകൃഷ്ണൻ , പിടിഎ പ്രസിഡണ്ട് റിയാസ് അമലടുക്കം , പ്രധാനാധ്യാപിക കെ ശൈലജ , എസ് എം സി ചെയർമാൻ എം മൂസാൻ , മദർ പിടിഎ പ്രസിഡണ്ട് റീന രവി എന്നിവർ സംബന്ധിച്ചു .

Post a Comment

Previous Post Next Post