ഡിസംബർ 6 ന് പിഡിപി ഫാസിസ്റ്റു വിരുദ്ധ സദസ്സ് ഉപ്പളയിൽ

(www.kl14onlinenews.com)
(05-DEC-2023)

ഡിസംബർ 6 ന് പിഡിപി ഫാസിസ്റ്റു വിരുദ്ധ സദസ്സ് ഉപ്പളയിൽ

ഉപ്പള:ഇന്ത്യൻ മതേതരത്വത്തിന്റെ അഭിമാന ഭവനമായിരുന്ന മുസ്ലിം സമുദായം നാലര നൂറ്റാണ്ടുകാലം ആരാധന നിർവഹിച്ച ബാബരി മസ്ജിദ് ഫാസിസ്റ്റ് ശക്തികൾ ഭരണകൂടത്തിന്റെ ഒത്താശയോടെ തട്ടിത്തകർത്ത് തരിപ്പണമാക്കിയ മൂന്നു പതിറ്റാണ്ടുകൾ പിന്നിടുന്ന ഡിസംബർ 6 ന് പിഡിപി ഫാസിസ്റ്റ് വിരുദ്ധ ദിനം ആയി ആചരിക്കുന്നു. മർദ്ദിത ജനതയുടെ ഉയർത്തെഴുന്നേൽപ്പിന്റെ മൂന്നു പതിറ്റാണ്ട് എന്ന ശീർഷികത്തിൽ ഡിസംബർ 9 10 11 തീയതികളിൽ മലപ്പുറം കോട്ടക്കലിൽ നടക്കാനിരിക്കുന്ന പിഡിപിയുടെ പത്താമത് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം പിഡിപി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർഗോഡ് ജില്ലാ പിഡിപി പ്രസിഡണ്ട് യൂനുസ് തളങ്കര നയിക്കുന്ന വാഹന പ്രചരണ ജാഥയുടെ സമാപനവും ഫാസിസ്റ്റ് വിരുദ്ധ സദസ്സും ഡിസംബർ 6 വൈകിട്ട് അഞ്ചുമണിക്ക് ഉപ്പള ബാബരി നഗറിൽ നടക്കും സംസ്ഥാന ജനറൽ സെക്രട്ടറി എസ് എം ബഷീർ അഹമ്മദ് റസ്വി ഫാസിസ്റ്റു വിരുദ്ധ സദസ്സ് ഉദ്ഘാടനം നിർവഹിക്കും പി.സി ൽ.എഫ് നാഷണൽ കമ്മിറ്റി കുവൈറ്റ് പ്രസിഡണ്ട് റഹീം ആരിക്കാടി മുഖ്യ അതിഥി ആയിരിക്കും പിഡിപി സംസ്ഥാന ജില്ലാ ഭാരവാഹികളും പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരും പരിപാടിയിൽ സംബന്ധിച്ച് സംസാരിക്കും എന്ന് പിഡിപി കാസറഗോഡ് ജില്ലാ സെക്രട്ടറി ഗോപി കുതിരകൾ അറിയിച്ചു


Post a Comment

Previous Post Next Post