(www.kl14onlinenews.com)
(15-DEC-2023)
ദോഹ: ഇസ്രയേൽ ആക്രമണത്തിൽ ദുരിതത്തിലായ ഗാസയ്ക്കായി ഖത്തർ 5 കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ചു. പലസ്തീൻ വിദ്യാർഥികൾക്കായി 100 സ്‌കോളർഷിപ്പും നൽകും. അഭയാർഥികൾ, കുടിയൊഴിപ്പിക്കപ്പെട്ടവർ, പരുക്കേറ്റവർ, അനാഥർ തുടങ്ങി യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടുന്ന ഗാസയിലെ ജനങ്ങൾക്ക് പ്രാഥമിക മാനുഷിക സഹായമെന്ന നിലയിലാണ് 5 കോടി ഡോളർ പ്രഖ്യാപിച്ചത്. നിലവിലെ സഹായങ്ങൾക്ക് പുറമെയാണിത്. ദോഹയിൽ പഠിക്കുന്ന പലസ്തീൻ വിദ്യാർഥികൾക്ക് ഖത്തർ ഫൗണ്ടേഷന്റെ എജ്യുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷന്റെ അൽ ഫഖൂറ പ്രോഗ്രാമിന് കീഴിലാണ് സ്‌കോളർഷിപ് നൽകുന്നത്.
ജനീവയിൽ നടന്ന രണ്ടാമത് ഗ്ലോബൽ റെഫ്യൂജി ഫോറത്തിൽ പങ്കെടുക്കവേ ഖത്തർ വിദേശകാര്യമന്ത്രാലയത്തിലെ ഇന്റർനാഷനൽ സഹകരണ സഹമന്ത്രി ലുൽവ അൽ ഖാദർ ആണ് സഹായപ്രഖ്യാപനം നടത്തിയത്. അതേസമയം ഗാസയ്ക്കായി ഭക്ഷ്യ, ഭക്ഷ്യേതര സാധനങ്ങളും മെഡിക്കൽ സാമഗ്രികളും മരുന്നുകളും താമസിക്കാനുള്ള ടെന്റുകളും ഉൾപ്പെടെ ഇതിനകം 1,464 ടൺ സഹായങ്ങളാണ് ഈജിപ്തിലെ അൽ അറിഷിലേയ്ക്ക് ഖത്തർ എത്തിച്ചത്. ആംബുലൻസുകളും ഫീൽഡ് ആശുപത്രികളും നൽകിയതിന് പുറമേയാണിത്. ഗാസയിൽ അക്രമണത്തിൽ പരുക്കേറ്റ 1,500 പേർക്ക് ദോഹയിൽ ചികിത്സ നൽകണമെന്ന അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ നിർദേശത്തെ തുടർന്ന് രണ്ടു വിമാനങ്ങളിലായി ദോഹയിലെത്തിച്ച പരുക്കേറ്റവരുടെ പലസ്തീൻകാർ ചികിത്സയിലാണ്.
ഇതോടൊപ്പം ഗസ്സയിൽ നിന്നുള്ള വിദ്യാർഥികൾക്കായി ഖത്തറിൽ ഉന്നത പഠനം നടത്താൻ എജ്യൂക്കേഷൻ എബൗ ഒാൾ ഫൗണ്ടേഷൻ വഴി 100 സ്കോളർഷിപ്പുകളും ഖത്തർ പ്രഖ്യാപിച്ചു. നേരത്തെ ഗസ്സയില്‍ പരിക്കേറ്റ 1500 പേരുടെ ചികിത്സയും 3000 അനാഥകളുടെ സംരക്ഷണവും ഖത്തര്‍ ഏറ്റെടുത്തിരുന്നു.
45 വിമാനങ്ങളില്‍ ഇതിനോടകം മാനുഷികസഹായങ്ങളും ആംബുലന്‍സ് അടക്കമുള്ള ആരോഗ്യ സംവിധാനങ്ങളും ഖത്തര്‍ ഗസ്സയില്‍ എത്തിച്ചിട്ടുണ്ട്. കൂടുതല്‍ സഹായങ്ങളെത്തിക്കാനായി ഖത്തര്‍ ചാരിറ്റി വിഭവസമാഹരണം തുടരുകയാണ്.
Post a Comment