നവകേരള സദസ്സിന് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ഫണ്ട് ആവശ്യപ്പെടരുത്: ഹൈക്കോടതി

(www.kl14onlinenews.com)
(01-DEC-2023)

നവകേരള സദസ്സിന് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ഫണ്ട് ആവശ്യപ്പെടരുത്: ഹൈക്കോടതി
കൊച്ചി: നവകേരള സദസ്സിന് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ഫണ്ട് ആവശ്യപ്പെട്ട സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് പണം ആവശ്യപ്പെടാനാവില്ലെന്ന് ഹൈക്കോടതി. പണം അനുവദിക്കണമെന്ന് ആവശ്യപ്പെടാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും സിംഗിള്‍ ബെഞ്ച്. നവകേരള സദസ്സിന് ഫണ്ട് അനുവദിച്ച് ചെക്കില്‍ ഒപ്പിട്ട നഗരസഭാ സെക്രട്ടറിയുടെ നടപടി ചോദ്യം ചെയ്ത് പറവൂര്‍ നഗരസഭ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.

നവകേരള സദസ്സ് ഇന്ന് പാലക്കാട് ജില്ലയിലാണ് പര്യടനം തുടരുന്നത്. കാസർഗോഡ് നിന്ന് ഇക്കഴിഞ്ഞ 18 ന് ആരംഭിച്ച യാത്ര കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പര്യടനത്തിന് ശേഷമാണ് പാലക്കാട്ടേക്ക് എത്തുന്നത്. പര്യടന ദിവസങ്ങളിൽ പ്രതിഷേധ സാധ്യത ഉള്ളതിനാൽ, കർശന പോലീസ് സുരക്ഷയാണ് ജില്ലയിൽ ഒരുക്കിയിരിക്കുന്നത്.

നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ഉപയോഗിക്കാൻ പ്രത്യേക അനുമതി നൽകിയിരുന്നു. അമ്പതിനായിരം മുതൽ മൂന്ന് ലക്ഷം രൂപ വരെ ചെലവഴിക്കാം. സംഘാടക സമിതി ആവശ്യപ്പെടുന്ന മുറയ്ക്ക് പണം നൽകാം. ഭരണസമിതിക്കോ സെക്രട്ടറിക്കോ പണം അനുവദിക്കാം എന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്.

Post a Comment

Previous Post Next Post