പയ്യാമ്പലത്ത് 30 അടി ഉയരത്തിൽ 'പാപ്പാഞ്ഞി’ മാതൃകയിലുള്ള ഗവർണറുടെ കോലം കത്തിച്ച് എസ്എഫ്ഐ പ്രതിഷേധം

(www.kl14onlinenews.com)
(31-DEC-2023)

പയ്യാമ്പലത്ത് 30 അടി ഉയരത്തിൽ 'പാപ്പാഞ്ഞി’ മാതൃകയിലുള്ള ഗവർണറുടെ കോലം കത്തിച്ച് എസ്എഫ്ഐ പ്രതിഷേധം
കണ്ണൂർ : പയ്യാമ്പലം ബീച്ചില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച് എസ്എഫ്ഐ. ഗവർണക്കെതിരെയുള്ള സമരത്തിന്റെ തുടർച്ചയായി 30 അടി ഉയരത്തിൽ സ്ഥാപിച്ച പാപ്പാഞ്ഞി മാതൃകയിലുള്ള കോലമാണ് എസ്എഫ്ഐ കത്തിച്ചത്.

നേരത്തെ എസ്എഫ്ഐ പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെ റോഡിൽ ഇറങ്ങി ഗവർണർ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ, ഡൽഹിയിൽ നിന്നും വ്യാഴാഴ്ച കേരളത്തിലെത്തിയ ഗവർണർക്കുനേരെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തി. പാളയം ജനറൽ ആശുപത്രി ജങ്ഷനു സമീപമായിരുന്നു കരിങ്കൊടി പ്രതിഷേധം.

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ തലേന്നും തനിക്കെതിരെ എസ്എഫ്ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ ഗവർണർ അസ്വസ്ഥനായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനോട് ഗവർണർ കാട്ടിയ പിണക്കത്തിനു പിന്നിൽ ഇതാണെന്നു സൂചനയുണ്ട്. സത്യപ്രതിജ്ഞ നടക്കാനിരിക്കെ ഏതാനും ദിവസത്തേക്കെങ്കിലും പ്രതിഷേധം ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ഡൽഹിയിൽ നിന്നു ഗവർണർ തിരുവനന്തപുരത്തെത്തിയത്.

സത്യപ്രതിജ്ഞ ശാന്തമായി നടക്കേണ്ടതിനാൽ തൽക്കാലം വെടിനിർത്തൽ ഉണ്ടാകുമെന്ന് എല്ലാവരും കരുതി. എന്നാൽ തലേന്നു രാത്രി എത്തിയ ഗവർണറെ എകെജി സെന്ററിനു സമീപം എസ്എഫ്‌ഐ കരിങ്കൊടി കാട്ടി. ഇതുമായി ബന്ധപ്പെട്ടു 4 പേരെ അറസ്റ്റ് ചെയ്തെങ്കിലും മിനിറ്റുകൾക്കുള്ളിൽ ജാമ്യത്തിൽ വിട്ടു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്തു കർശന നടപടി സ്വീകരിക്കുമ്പോൾ തനിക്കെതിരെയുള്ള പ്രതിഷേധക്കാരെ സർക്കാർ സംരക്ഷിക്കുന്നതിൽ ഗവർണർക്ക് പ്രതിഷേധമുണ്ട്.

Post a Comment

Previous Post Next Post