(www.kl14onlinenews.com)
(11-DEC-2023)
കാസർകോട് : ചൗക്കി സന്ദേശം ഗ്രന്ഥാലയത്തിന്റെ പി.എൻ . പണിക്കർ പുരസ്കാരം ഉത്തരദേശത്തിന്റെ ന്യൂസ് എഡിറ്റർ ടി.എ. ഷാഫിക്ക് കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നൽകി. കാസറഗോഡ് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. അധ്യക്ഷത വഹിച്ചു. എ.കെ.എം.അഷ്റഫ് എം.എൽ.എ. അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. സ്പീക്കർക്കുള്ള ഉപഹാരം സന്ദേശം സംഘടനാ സെക്രട്ടറി സലീം സന്ദേശം നൽകി.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൽ , മുനിസിപ്പൽ ചെയർമാൻ വി.എം. മുനീർ മൊഗ്രാൽ പുത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് സമീറ ഫൈസൽ, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ , ഐ.എൻ.എൽ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം, സാഹിത്യ വേദി പ്രസിഡണ്ട് പത്മനാഭൻ ബ്ലാത്തൂർ, ടി.ഉബൈദ് ഫൗണ്ടേഷൻ ചെയർമാൻ യഹ് യ തളങ്കര, ഉത്തരദേശം ഡയറക്ടർ മുജീബ് അഹമ്മദ്, വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് അഹമ്മദ് ഷരീഫ്, അബ്ദുൾ മജീദ് ബാഖവി, തീയാട്രിക്സൊസൈറ്റി വൈസ് പ്രസിഡണ്ട് ജി.ബി. വത്സൻ , ബസ്സ് ഓണേർസ് അസോസിയേഷൻ ട്രഷറർ മുഹമ്മദ് കുഞ്ഞി മാസ്റ്റർ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം.പി. ജിൽ ജിൽ, അഷ്റഫലി ചേരങ്കൈ, എരിയാൽ മുഹമ്മദ് കുഞ്ഞി, എന്നിവർ പ്രസംഗിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. മുകുന്ദൻ മാസ്റ്റർ സ്വാഗതവും സന്ദേശം ലൈബ്രറി സെക്രട്ടറി എസ്.എച്ച്. ഹമീദ് നന്ദിയും പറഞ്ഞു
Post a Comment