(www.kl14onlinenews.com)
(31-DEC-2023)
ഓക്‌ലൻഡ് : 2024 നെ ആദ്യം വരവേറ്റ് കിരിബാത്തി ദ്വീപ്. ഇന്ത്യൻ സമയം 3:30 നാണ് ഏറ്റവും ഒറ്റപ്പെട്ട ദ്വീപ് രാഷ്‌ട്രത്തിൽ പുതുവർഷം പിറന്നത്. ന്യൂസിലൻഡിലും പുതുവർഷമെത്തി. ഓക്‌ലൻഡിലും മറ്റ് നഗരങ്ങളിലും ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഒട്ടേറെ വിനോദസഞ്ചാരികളാണ് പുതുവർഷം ആഘോഷിക്കാൻ ന്യൂസിലൻഡിൽ എത്തിയിട്ടുള്ളത്. ന്യൂസീലൻഡിന് ശേഷം സമീപ രാജ്യമായ ഓസ്ട്രേലിയയിലാണു പുതുവര്‍ഷമെത്തുക. പിന്നീട് ജപ്പാന്‍, ചൈന, ഇന്ത്യ എന്നിങ്ങനെ ഓരോ രാജ്യങ്ങളും പുതുവത്സര രാവിലേക്ക് പ്രവേശിക്കും.
അന്താരാഷ്ട്ര ദിനാങ്കരേഖയോട് തൊട്ടുകിടക്കുന്ന രാജ്യമാണ് കിരിബാത്തി. സമോവയ്ക്കും ഫിജിക്കും സമീപമുള്ള മധ്യപസഫിക് സമുദ്രത്തിലെ മനോഹരമായ ചെറു ദ്വീപ് രാഷ്ട്രമാണിത്. കിരിബത്തിയിലെ 33 ദ്വീപുകളില്‍ 21 എണ്ണത്തില്‍ മാത്രമാണ് ജനവാസമുള്ളത്. ഇവയെ ഗില്‍ബെര്‍ട്ട് ദ്വീപുകള്‍, ഫീനിക്സ് ദ്വീപുകള്‍, ലൈന്‍ ദ്വീപുകള്‍ എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചിട്ടുണ്ട്. ഏകദേശം 120,000 ആളുകള്‍ താമസിക്കുന്ന ഈ രാജ്യം തെങ്ങിന്‍ തോപ്പുകള്‍ക്കും മത്സ്യഫാമുകള്‍ക്കും പേരുകേട്ടതാണ്. പുതുവത്സരാഘോഷ തിമിര്‍പ്പിലാണിപ്പോള്‍ കിരിബാത്തി ദ്വീപിലുള്ളവര്‍.
അതേസമയം, ഇന്ത്യയിലും മറ്റു ഏഷ്യന്‍ രാജ്യങ്ങളിലും ഉള്‍പ്പെടെ മണിക്കൂറുകള്‍ക്കുള്ളില്‍ പുതുവര്‍ഷമെത്തും. കേരളത്തിലും വിവിധയിടങ്ങളില്‍ വിപുലമായ ആഘോഷങ്ങളാണ് നട്കകുന്നത്. ഫോര്‍ട്ട് കൊച്ചിയില്‍ ഉള്‍പ്പെടെ വലിയ സുരക്ഷാ വലയത്തിലാണ് പുതുവത്സരാഘോഷം.
Post a Comment