ഷഹനയുടെ ആത്മഹത്യ; റുവൈസിന്റെ പിതാവിനെ പ്രതി ചേര്‍ത്തു

(www.kl14onlinenews.com)
(09-DEC-2023)

ഷഹനയുടെ ആത്മഹത്യ; റുവൈസിന്റെ പിതാവിനെ പ്രതി ചേര്‍ത്തു

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ റുവൈസിന്റെ പിതാവിനെയും പ്രതി ചേർത്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി അബ്ദുൾ റഷീദിനെയാണ് കേസിലെ രണ്ടാം പ്രതിയാക്കിയത്. സ്ത്രീധന നിരോധന നിയമം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. സ്ത്രീധനം ആവശ്യപ്പെട്ടതിലും അതിന്റെ പെരിൽ വിവാഹം മുടക്കിയതിലും അബ്ദുൾ റഷീദിനും പങ്കെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും അബ്ദുൾ റഷീദ് വീട്ടിൽ ഇല്ല. തിരച്ചിൽ തുടരുകയാണ്.

അതേസമയം,
റുവൈസും ബന്ധുക്കളും പണം ആവശ്യപ്പെട്ടുവെന്നാണ് ഷഹ്നയുടെ ബന്ധുക്കളുടെ മൊഴി. റിവൈസിന്റഎ പിതാവിനെ കുറിച്ചാണ് മൊഴിിയൽ പ്രത്യേകമായി പറയുന്നത്. റുവൈസും ബന്ധുക്കളും പണത്തിനായി നേരിട്ട് സമ്മർദ്ദം ചെലുത്തിയെന്നാണ് ഷഹ്നയുടെ ആത്മഹത്യക്കുറിപ്പിലും പറയുന്നത്. അവസാന നിമിഷമാണ് റുവൈസും കുടുംബവും വിവാഹത്തിൽ നിന്ന് പിന്മാറിയത്.

ബന്ധത്തിൽ നിന്ന് പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ച് ഷഹ്ന രാവിലെ റുവൈസിന് വാട്സ്ആപ്പിൽ സന്ദേശം അയച്ചിരുന്നെങ്കിലും റുവൈസ് നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് ഷഹാനയുടെ മനോനില കൂടുതൽ വഷളാകാൻ കാരണമായെന്നാണ് പോലീസിന്റെ വിലയിരുത്തൽ. അറസ്റ്റിലാകുന്നതിന് മുൻപ് ഷഹ്ന അയച്ച സന്ദേശം റുവൈസ് ഡിലീറ്റ് ചെയ്തിരുന്നു. കഴക്കൂട്ടം അസി. കമ്മീഷണറുടെ ചോദ്യം ചെയ്യലിൽ ഷഹ്ന സന്ദേശം അയച്ചിരുന്നതായി റുവൈസ് സമ്മതിച്ചു. ഷഹ്നയുടെ മൊബൈലിൽ നിന്ന് ഇത് സംബന്ധിച്ച തെളിവും പോലീസിന് ലഭിച്ചു.

Post a Comment

Previous Post Next Post