(www.kl14onlinenews.com)
(13-DEC-2023)
സവാജു റഹ്മ വിവാഹ
അബുദാബി കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ മുസാഅദ-25 പദ്ധതിയുടെ ഭാഗമായ സവാജു റഹ്മ വിവാഹ ധന സഹായം നൽകി. ചെങ്കള നാലാം മൈൽ ജംഗ്ഷൻ സംയുക്ത മുസ്ലിം ലീഗ് ഓഫീസിൽ വച്ചു നടന്ന ചടങ്ങിൽ
അബുദാബി കെഎംസിസി കാസറഗോഡ് മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദു റഹ്‌മാൻ പാറ വാർഡ് കമ്മിറ്റി ഭാരവാഹികൾക്ക് തുക കൈമാറി.
വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് കെ പി മഹമൂദ്, പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് എം എം നൗഷാദ്, ബ്ലോക്ക് മെമ്പറും വാർഡ് മുസ്ലിം ലീഗ് ട്രഷററുമായ ഹനീഫ് പാറ, മൂസ ബി ചെർക്കള, എം എം മുഹമ്മദ് കുഞ്ഞി ഹാജി, എം അബ്ദു റഹ്‌മാൻ, കെഎംസിസി പ്രതിനിധി റഫീഖ് ചെങ്കള തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
إرسال تعليق