(www.kl14onlinenews.com)
(05-DEC-2023)
ബേക്കൽ:ഭിന്നശേഷി സുഹൃത്തുക്കൾക്കും രക്ഷിതാക്കൾക്കും അവരോട് ചേർന്നു നിൽക്കുന്നവരെ പങ്കെടുപ്പിച്ചും ബെറ്റർ ലൈഫ് ഫൗണ്ടേഷൻ ചന്ദ്രഗിരി ലയൺസ് ക്ലബ്ബുമായി ചേർന്ന് ‘ഉയരെ - ഒരുമിച്ചൊരുമിച്ച് ഇനിയുയരെ’ പരിപാടി നടത്തി. പരിപാടി സി.എച്ച്.കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു.
ചന്ദ്രഗിരി ലയൺസ് ക്ലബ് പ്രസിഡന്റ് ഷെരീഫ് കാപ്പിൽ അധ്യക്ഷത വഹിച്ചു. മുച്ചക്ര വാഹന റാലി ബേക്കൽ ഡിവൈഎസ്പി സി.കെ.സുനിൽ കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. എകെഡബ്ല്യുആർഎഫ് ജില്ലാ പ്രസിഡന്റ് രാഗേഷ് കൂട്ടപ്പുന്നയും ജില്ലാ സെക്രട്ടറി സുനിൽ കുമാർ ബങ്കളവും റാലി നയിച്ചു.
ബിആർഡിസി മാനേജിങ് ഡയറക്ടർ ഷിജിൻ പറമ്പത്ത്, ഓൾ കേരള വീൽചെയർ റൈറ്റ് ഫെഡറേഷൻ പ്രസിഡന്റ് രാജേഷ് കൂട്ടപ്പുന്ന, എകെഡബ്ല്യുആർഎഫ് ജില്ലാ സെക്രട്ടറി സുനിൽ കുമാർ ബങ്കളം, സന്തോഷ് മാളിയേക്കൽ, ബേക്കൽ ബീച്ച് പാർക്ക് എംഡി അബ്‍ദുല്ലത്തീഫ്, ഡയറക്ടർ മുഹമ്മദ് അനസ്, ചന്ദ്രഗിരി ലയൺസ് ക്ലബ് പ്രോഗ്രാം ഡയറക്ടർ ഷാഫി നെല്ലിക്കുന്ന്, ബെറ്റർ ലൈഫ് ഫൗണ്ടേഷൻ ചെയർമാൻ മോഹൻദാസ് വയലാംകുഴി എന്നിവർ പ്രസംഗിച്ചു.
‘മീറ്റ് ദ ടാലന്റ്’ പരിപാടിയിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ, കാസർകോട് ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ്, ജന്മനാ ഇരു കൈകളുമില്ലാത്ത 3 വയസ്സുകാരൻ മുഹമ്മദ് കഹ്ബുൽ അഹ്ബർ, വ്ലോഗറും മോഡലുമായ ധന്യ എസ്. രാജേഷ്, കേരളത്തിലെ മികച്ച ഫുഡ് വ്ലോഗർ എം.മിതിലാജ് എന്നിവർ പങ്കെടുത്തു. ഓൾ കേരള വീൽചെയർ റൈറ്റ് ഫെഡറേഷൻ കാസർകോട്, ഡിടിപിസി, പള്ളിക്കര ബീച്ച് എന്നിവ സഹകരിച്ചു.
ബെറ്റർ ലൈഫ് ഫൗണ്ടേഷനിലെ വി.വിവേക്, മനോജ് കോണത്തുമൂല, പ്രജീഷ് പൈക്ക, അശ്വന്ത് കൊളപ്പുറത്ത്, ചന്ദ്രഗിരി ലയൺസ് ക്ലബ്ബിലെ ജലീൽ മുഹമ്മദ്, സി.എൽ.റഷീദ്, എം.എം.നൗഷാദ്, ഫാറൂഖ് കാസ്മി, അഷ്റഫ് ഐവ, എം.എ.എച്ച്.സുനൈഫ്, എം.എ.സിദ്ദീഖ്, ഷിഹാബ് തോരവളപ്പിൽ, മഹറൂഫ് ബദരിയ, അൻവർ ഷംനാട്, മഹമൂദ് ഇബ്രാഹിം നേതൃത്വം നൽകി.
إرسال تعليق