ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി; അഞ്ച് ശബരിമല തീര്‍ഥാടകര്‍ മരിച്ചു

(www.kl14onlinenews.com)
(30-DEC-2023)

ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി; അഞ്ച് ശബരിമല തീര്‍ഥാടകര്‍ മരിച്ചു

തമിഴ്നാട് പുതുക്കോട്ടയിൽ തട്ടുകടയിലേക്ക് ലോറി പാഞ്ഞ് കയറി അയ്യപ്പഭക്തരടക്കം അഞ്ചു പേർക്ക് ദാരുണാന്ത്യം. ഒരു കുട്ടി ഉൾപ്പെടെ 19 പേർക്ക് പരുക്കേറ്റു. സിമന്റ് കയറ്റി വന്ന ലോറിയാണ് കടയിലേക്ക് ഇടിച്ചു കയറിയത്.

പുതുക്കോട്ട - കാരൈകുടി റൂട്ടിൽ നമനസമുദ്രം എന്ന സ്ഥലത്ത് രാവിലെ നാലുമണിക്കാണ് അപകടമുണ്ടായത്. നമനസമുദ്രം പൊലീസ് സ്റ്റേഷന് സമീപത്തുള്ള തട്ടുകടയിലേക്ക് ലോറി പഞ്ഞ് കയറുകയായിരുന്നു. ശബരിമല തീർത്ഥാടകരുടെ മിനി ബസ്, മേൽമറവത്തൂർ ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടകരുടെ വാൻ, ഒരു കുടുംബം സഞ്ചരിച്ച കാർ എന്നിവയാണ് അപകട സമയത്ത് തട്ടുകടക്ക് സമീപം ഉണ്ടായിരുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട ലോറി ആദ്യം തട്ടുകടയിലേക്ക് ഇടിച്ചു കയറി, ഇവിടെ നിന്നിരുന്നവരുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.

ഒരു സ്ത്രീ ഉൾപ്പെടെ തിരുവള്ളൂർ സ്വദേശികളായ 5 തീർത്ഥാടകരാണ് അപകട സ്ഥലത്ത് വെച്ച് മരിച്ചത്. നിയന്ത്രണം വിട്ട ലോറി തട്ടുകടയ്ക്ക് സമീപത്തെ വാഹനങ്ങളിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ഈ വാഹനങ്ങൾ ഉണ്ടായിരുന്ന 19 പേർക്കാണ് പരുക്കേറ്റത്. ഇവരെ പുതുക്കോട്ടയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അരിയല്ലൂരിൽ നിന്നും ശിവഗംഗയിലേക്ക് സിമൻറ് കയറ്റി വന്ന ലോറിക്കാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post