(www.kl14onlinenews.com)
(06-DEC-2023)
തിരുവന്തപുരം: കേന്ദ്രസര്‍ക്കാരിനെയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി എംബി രാജേഷ്. കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഭരണകൂട സംവിധാനത്തെ മുഴുവന്‍ കാവിവത്ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിന്റെ സെനറ്റിലും ആര്‍എസ്എസ് നോമിനിയെ നിയമിക്കുന്നത് അതിന്റെ ഭാഗമായിട്ടാണ്. ആര്‍എസ്എസ് നല്‍കിയ പട്ടികപ്രകാരമാണ് കേരളത്തില്‍ സെനറ്റ് നിയമനം എന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാറിന്റെ നേതൃത്വത്തില്‍ ഭരണകൂടത്തിന്റെ എല്ലാ മേഖലയിലേക്കുള്ള കാവിവത്കരണം നടക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖലയിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും തുടങ്ങിയ എല്ലാ മേഖലയിലും അത് നടക്കുന്നുണ്ട്. ആര്‍എസ്എസ് നല്‍കിയ പട്ടികപ്രകാരമാണ് കേരളത്തില്‍ സെനറ്റ് നിയമനം. കേരളത്തിലെ പ്രതിപക്ഷം ഇതേക്കുറിച്ച് മിണ്ടാത്തത് എന്തുകൊണ്ട് എന്നും അദ്ദേഹം ചോദിച്ചു.
ഗവര്‍ണര്‍ക്ക് എവിടെ നിന്ന് ഈ പട്ടിക കിട്ടി. ആര്‍എസ്എസുകാരെ സെനറ്റിലും മറ്റും നിയമിക്കുന്നതില്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നുണ്ടോ. ഗവര്‍ണര്‍ക്ക് മൗന പിന്തുണ നല്‍കുന്നതാണ് കോണ്‍ഗ്രസ് നിലപാട് എന്നും അദ്ദേഹം പറഞ്ഞു. കോടതികളില്‍ ആര്‍എസ്എസ് റിക്രൂട്ട്‌മെന്റ് എന്ന എംവി ഗോവിന്ദന്റെ പ്രസ്താവന ശ്രദ്ധയില്‍ പെട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
إرسال تعليق