(www.kl14onlinenews.com)
(13-DEC-2023)
കോഴിക്കോട്: ഓർക്കാട്ടേരിയിലെ ഷബ്ന (shebina) എന്ന യുവതി ആത്മഹത്യ (suicide) ചെയ്ത സംഭവത്തിൽ മകളുടെ നിർണായക മൊഴി. ഷബ്നയുടെ മകൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഭർത്താവിെൻറ ബന്ധുക്കളെ പോലീസ് പ്രതി ചേർത്തു. ഷബ്നയുടെ ഭർത്താവിെൻറ മാതാപിതാക്കൾ, സഹോദരി എന്നിവരെയാണ് പ്രതി ചേർത്തത്. ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് ഇവർക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ബന്ധുക്കൾ നിലവിൽ ഒളിവിലാണെന്നാണ് വിവരം. ഇവരെ ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു. ഡിവൈഎസ്പി ഷബ്നയുടെ ബന്ധുക്കളുടെ മൊഴി എടുത്തു. കേസ് ഇഴഞ്ഞുനീങ്ങുകയാണെന്നും പ്രതികളെ സംരക്ഷിക്കുകയാണെന്നും ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.
ഷബ്ന ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് കേസിൽ ഭർത്താവിെന്റെ അമ്മാവൻ ഹനീഫ നിലവിൽ റിമാൻഡിലാണ്. അതിനിടെ, ഷബ്‌നയുടെ ആത്മഹത്യയിൽ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി നിർദേശിച്ചു. വിഷയത്തിൽ പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെടും. ഷബ്‌നയുടെ ഭർത്താവിനെതിരെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തണമെന്നും ഷബ്‌നയെ ആത്മഹത്യയിലേക്ക് തള്ളി വിട്ട ബന്ധുക്കൾക്കെതിരെ സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തണമെന്നും സതീദേവി നിർദേശിച്ചു.
കഴിഞ്ഞ ദിവസം ഷബ്നയെ ഭർത്താവിൻറെ ബന്ധുക്കൾ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷബ്ന ആത്മഹത്യ ചെയ്തത്. ഭർതൃവീട്ടുകാർ ഷബ്നയെ ചീത്ത വിളിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ഷബ്ന തന്നെയാണ് ഫോണിൽ വീഡിയോ പകർത്തിയത്. വിവാഹ ബന്ധം വേർപെടുത്തുന്നതിനെക്കുറിച്ചും ഭർതൃവീട്ടുകാർ ഷബ്നയോട് സംസാരിക്കുന്നുണ്ട്. ഭർത്താവിന്റെ അമ്മാവൻ ഹനീഫ ഷബ്നയെ അടിച്ചതായും റിപ്പോർട്ടുണ്ട്. ഈ സംഭവത്തിന് പിന്നാലെയാണ് ഷബ്ന ജീവനൊടുക്കിയതെന്നാണ് വിവരം. ആണുങ്ങളോട് ഉച്ചത്തിൽ സംസാരിക്കരുതെന്നായിരുന്നു ഇയാളുടെ ഭീഷണി.
Post a Comment