വൈ​ഗ കൊലക്കേസ്: അച്ഛൻ സനുമോ​​ഹന് ജീവപര്യന്തം

(www.kl14onlinenews.com)
(27-DEC-2023)

വൈ​ഗ കൊലക്കേസ്: അച്ഛൻ സനുമോ​​ഹന് ജീവപര്യന്തം
കൊച്ചിയിൽ പത്തുവയസുകാരി വൈഗയെ കൊലപ്പെടുത്തിയ (vaiga murder case) കേസിൽ അച്ഛൻ സനുമോഹന് (Sanumohan) ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞതോടെയാണ് എറണാകുളത്തെ പ്രത്യേക കോടതി (Ernakulam special court) ശിക്ഷ വിധിച്ചത്.

ഒരു ലക്ഷം രൂപ പിഴ അടയ്ക്കണം. വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി തള്ളി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിക്കെതിരെ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും തെളിഞ്ഞു. കൊലപാതകം, തട്ടികൊണ്ടുപോകല്‍, തടഞ്ഞുവെക്കല്‍, ലഹരിക്കടിമയാക്കല്‍, ബീലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ തുടങ്ങിയവയാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമെ ഐപിസി 328 പ്രകാരം 10 വര്‍ഷം തടവ് 25000 രൂപ പിഴ, ഐപിസി 201 പ്രകാരം അഞ്ച് വര്‍ഷം കഠിനതടവ് 10,000 രൂപ പിഴ, 75 ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം 10 വര്‍ഷം തടവ് 25,000 രൂപ പിഴ, 77 ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്ന് വര്‍ഷം തടവ് 10,000 രൂപ പിഴയും എന്നിങ്ങനെയും വിധിച്ചു. വിവിധ വകുപ്പുകളിലായി 28 വർഷമാണ് തടവുശിക്ഷ അനുഭവിച്ച ശേഷം ജീവപര്യന്തം ശിക്ഷയും അനുഭവിക്കണം.

Post a Comment

Previous Post Next Post