(www.kl14onlinenews.com)
(06-DEC-2023)
കാസർകോട് :കാസർകോട് ജനറൽ ആശുപത്രിയിൽ രണ്ടു മാസത്തോളമായി അവശ്യ മരുന്നുകൾ ലഭിക്കാത്തത്തിൽ പ്രേതിഷേധിച്ഛ് യൂത്ത്കോൺഗ്രസ് കാസറഗോഡ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൂപ്രണ്ടിനെ ഉപരോധിച്ചു.
സൂപ്രണ്ട് മായുള്ള ചർച്ചയ്ക്കുശേഷം പരാതിയിൽ പരിഹാരമാകാതെ പിരിഞ്ഞു പോകില്ലെന്ന് പ്രഖ്യാപിച്ച് സൂപ്രണ്ട് ഓഫീസിനു മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് അസംബ്ലി പ്രസിഡണ്ട് ആബിദ് എടച്ചേരി, ശ്രീനാഥ് ബദിയയടുയ, മനാഫ് പട്ട്ല, ഷാഹിദ് പുലികുന്ന്, അൻസാരി കൊട്ടാകുന്ന്,ദിലീപ് പുലിക്കുന്ന് , ഷഫീഖ് നെല്ലിക്കട്ട,റിയാസ് കാട്ടുകൊച്ചി, മുനാസ് കുന്നിൽ, സാജിദ് കുണ്ടിൽ സയാഫ് തെരുവത്ത്, സമീർ തീരുവത്ത്,മനാസ് കുന്നിൽ,ഉദയൻ ബദിയടുക്ക അടക്കമുള്ള നേതാക്കളെയും പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി
Post a Comment