എൻഡോസൾഫാൻ ഇരകൾക്കുള്ള മാനദണ്ഡം വിവാദ ഉത്തരവ് പിൻവലിക്കണം:എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ സ്പീക്കർക്ക് നിവേദനം നൽകി

(www.kl14onlinenews.com)
(08-DEC-2023)

എൻഡോസൾഫാൻ ഇരകൾക്കുള്ള മാനദണ്ഡം വിവാദ ഉത്തരവ് പിൻവലിക്കണം:എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ സ്പീക്കർക്ക് നിവേദനം നൽകി
കാസർകോട് :
എൻഡോ സൾഫാൻ ഇരകളായി 2011 ഒക്ടോബർ 25 വരെയുള്ള
വരെ മാത്രമെ പരിഗണിക്കാൻ പറ്റൂ എന്ന ആരോഗ്യ വകുപ്പ് നിർദ്ദേശം നടപ്പിലാക്കുന്നത് തടയാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ നിയമസഭാ സ്പീക്കർ എ. എൻ. ഷംസീറിന്ന് നിവേദനം നൽകി. പ്രസ്തുത വിഷയത്തിൽ അനുഭാവ പൂർവ്വമായ ഇടപെടൽ നടത്തുമെന്ന് എയിംസ് ജനകീയ കൂട്ടായ്മ പ്രസിഡൻ്റ് ഗണേഷ് അരമങ്ങാനം, ജനറൽ സെക്രട്ടറി മുരളീധരൻ പടന്നക്കാട്, ട്രഷറർ സലീം സന്ദേശം ചൗക്കി, സെക്രട്ടറി അഡ്വ അൻവർ. ടി. ഇ, അനന്തൻ പെരുമ്പള, ഷെരീഫ് കാപ്പിൽ എന്നിവരടങ്ങിയ നിവേദക സംഘത്തോട് സ്പീക്കർ ഉറപ്പ് നൽകി.

Post a Comment

Previous Post Next Post