ഖത്തറിൽ ശൈത്യം കടുക്കും മുൻപേ ഫ്ലൂ വാക്സീനെടുക്കാം

(www.kl14onlinenews.com)
(10-DEC-2023)

ഖത്തറിൽ ശൈത്യം കടുക്കും മുൻപേ ഫ്ലൂ വാക്സീനെടുക്കാം
ദോഹ:
തയാറെടുക്കുന്നവർ യാത്രയ്ക്ക് മുൻപായി പകർച്ചപ്പനിക്കെതിരെ പ്രതിരോധ കുത്തിവയ്പ് എടുക്കാൻ മറക്കേണ്ടെന്ന് ആരോഗ്യ വിദഗ്ധർ. ശൈത്യകാലമായതിനാൽ പകർച്ചപ്പനിക്കെതിരെ ശക്തമായ പ്രതിരോധം ഉറപ്പാക്കണം. പ്രതിരോധ കുത്തിവയ്‌പ്പെടുത്താൽ രോഗ ബാധയ്ക്കുള്ള സാധ്യത കുറയ്ക്കാമെന്ന് ഹമദ് ജനറൽ ആശുപത്രിയിലെ മെഡിക്കൽ ഡയറക്ടർ ഡോ. മുന അൽ മസലമനി നിർദേശിച്ചു. ഫ്‌ളൂ വാക്‌സീൻ എടുത്ത് രണ്ടാഴ്ചക്കാലം കഴിയുമ്പോഴാണ് ശരീരം പൂർണമായും പ്രതിരോധ ശക്തി നേടുന്നത്. അതുകൊണ്ടു തന്നെ ശൈത്യം കടുക്കുന്നതിന് മുൻപേ വാക്‌സീൻ എടുക്കണം. പ്രതിരോധ കുത്തിവയ്‌പെടുക്കാൻ പ്രായമോ ആരോഗ്യമോ പ്രശ്‌നമല്ല. 6 മാസം പ്രായമുള്ള കുട്ടികൾ മുതൽ പ്രത്യേകിച്ചും രോഗം പിടിപെടാനുള്ള സാധ്യത കൂടുതലുള്ള ഗർഭിണികൾ, 50 വയസ്സിന് മുകളിലുള്ളവർ, വിട്ടുമാറാത്ത രോഗമുള്ളവർ എന്നിവർ നിർബന്ധമായും വാക്‌സീൻ എടുക്കണം.

സെപ്റ്റംബർ മുതലാണ് രാജ്യത്ത് പകർച്ചപ്പനിക്കെതിരെ സൗജന്യ പ്രതിരോധ കുത്തിവയ്പ് തുടങ്ങിയത്. എല്ലാ സർക്കാർ ഹെൽത്ത് സെന്ററുകളിലും ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) കീഴിലെ ആശുപത്രികളിലും സൗജന്യമായി കുത്തിവയ്പ് എടുക്കാം. എച്ച്എംസി ആശുപത്രികളിൽ ഒപി വിഭാഗത്തിലാണ് കുത്തിവയ്പ് ലഭിക്കുക. മുൻകൂട്ടി അപ്പോയ്ൻമെന്റ് എടുത്തു വേണം എച്ച്എംസിയിൽ ചെല്ലാൻ.

Post a Comment

Previous Post Next Post