സമസ്ത നൂറാം വാർഷിക പ്രഖ്യാപനം; വിളിച്ചോതിയത് പ്രൗഢിയും ശക്തിയും

(www.kl14onlinenews.com)
(31-DEC-2023)

സമസ്ത നൂറാം വാർഷിക പ്രഖ്യാപനം; വിളിച്ചോതിയത് പ്രൗഢിയും ശക്തിയും
കാസർകോട് :
ചട്ടഞ്ചാൽ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രൗഢിയും ശക്തിയും വിളിച്ചോതി കാസർകോട് മാലിക് ദീനാർ നഗറിൽ നടന്ന സമസ്ത നൂറാം വാർഷിക പ്രഖ്യാപന സമ്മേളനം. നിറഞ്ഞു കവിഞ്ഞ ജനങ്ങളെ സാക്ഷി നിർത്തിയാണു സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്. വിവിധ ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു സമ്മേളനത്തിലെ പ്രതിനിധികൾ.

നൂറാം വാർഷികത്തോടനുബന്ധിച്ച് സമസ്ത രൂപം നൽകുന്ന വിവിധ പദ്ധതികൾ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. രാജ്യത്തെ മതനിരപേക്ഷതയും ഐക്യവും ശക്തിപ്പെടുത്താനും ന്യൂനപക്ഷ വിഭാഗങ്ങളെയും പാർശ്വവൽകൃത ജനതയെയും സ്വയംപര്യാപ്തമാക്കാനും തീവ്രവാദ-മതപരിഷ്കരണ-മതനിരാസ സമീപനങ്ങളെ ചെറുക്കാനുമുള്ള കർമ പദ്ധതികൾ വരുന്ന മൂന്നു വർഷത്തിനകം സമസ്ത നടപ്പിലാക്കും.
സമസ്ത സെക്രട്ടറിമാരായ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി, പൊന്മള അബ്ദുൽ ഖാദിർ മുസല്യാർ, പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.മുഹമ്മദ് അബ്ദുൽ ഹകീം അസ്‌ഹരി, വൈസ് പ്രസിഡന്റ് റഹ്മത്തുല്ല സഖാഫി എളമരം തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി.

കേരള മുസ്‍ലിം ജമാഅത്ത് സെക്രട്ടറി സുലൈമാൻ സഖാഫി മാളിയേക്കൽ നൂറാം വാർഷിക വിഷൻ അവതരിപ്പിച്ചു.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ആദർശത്തിലോ മൂല്യങ്ങളിലോ തരിമ്പും വ്യത്യാസമില്ലാതെ വരുംനാളുകളിലും സമൂഹമധ്യേയുണ്ടാവുമെന്നു സമ്മേളനം വിളംബരം ചെയ്തു. 1926ല്‍ ആണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പിറവിയെടുത്തത്. വരക്കൽ മുല്ലക്കോയ തങ്ങൾ മുൻകൈയെടുത്താണു സംഘടന രൂപീകരിച്ചത്. മുസ്‌ലിം സമുദായം പല നിലകളിൽ അരക്ഷിതാവസ്ഥ അഭിമുഖീകരിക്കുന്ന കാലത്താണു സമസ്തയുടെ രൂപീകരണമുണ്ടായത്. വരക്കൽ തങ്ങൾ തന്നെയായിരുന്നു പ്രഥമ പ്രസിഡന്റ്. കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ സമസ്ത മുശാവറയിലേക്ക് കടന്നുവന്നതിന്റെ 50 വർഷം പൂർത്തിയാകുന്ന വേളയിലാണ് പ്രസ്ഥാനത്തിന്റെ നൂറാം വാർഷിക പ്രഖ്യാപനം നടന്നത്.

വിവാദങ്ങൾക്കുംതർക്കങ്ങൾക്കും ഇല്ലെന്ന് പ്രഖ്യാപനം
വിവാദങ്ങൾക്കും തർക്കങ്ങൾക്കും പിന്നാലെ പോകാനില്ലെന്നു വ്യക്തിമാക്കുന്നതു കൂടിയായി സമസ്തയുടെ 100ാം വാർഷിക പ്രഖ്യാപന സമ്മേളനം. വിവാദങ്ങൾക്കു പിറകെ പോയിരുന്നെങ്കിൽ ഇക്കാണുന്ന നേട്ടങ്ങളൊന്നും കേരളീയ സമൂഹത്തിനോ രാജ്യത്തെ മറ്റു മേഖലകളിലെ ജനങ്ങൾക്കോ ഉണ്ടാകില്ലായിരുന്നുവെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ തന്നെ പ്രസംഗത്തിൽ വ്യക്തമാക്കി.

‘തർക്കങ്ങളും വാഗ്വാദങ്ങളുമല്ല സമസ്തയുടെ പ്രവർത്തന രീതി. ആത്മീയമായ ഔന്നിത്യവും ക്ഷേമോന്മുഖമായ ജീവിതവും കൈവരിക്കാൻ വിശ്വാസികളെ പ്രാപ്തരാക്കുക എന്ന വലിയ ലക്ഷ്യമാണു സമസ്തയുടേത്. അതു പൂർത്തീകരിക്കാൻ വേണ്ടി പ്രവർത്തിക്കുക എന്നതാണ് എന്റെയും പ്രസ്ഥാനത്തിന്റെയും ലക്ഷ്യം.’–കാന്തപുരം പറഞ്ഞു.

സമസ്ത നൂറാം വാര്‍ഷിക പ്രഖ്യാപനം പ്രൗഢ ഗംഭീരം
മൂന്ന് വര്‍ഷത്തെ കര്‍മ പദ്ധതി പ്രഖ്യാപനത്തോടെ സമാപനം
കാസര്‍കോട് : ചട്ടഞ്ചാല്‍ മാലിക് ദീനാര്‍ നഗറില്‍ നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികാഘോഷ പ്രഖ്യാപന സമ്മേളനം ആളിലും അര്‍ത്ഥത്തിലും പ്രൗഢ ഗംഭീരമായി. ന്യൂനപക്ഷ വിഭാഗങ്ങളെയും പാര്‍ശ്വവല്‍കൃത ജനതയെയും സ്വയം പര്യാപ്തമാക്കുന്നതിനുള്ള മൂന്ന് വര്‍ഷത്തെ സമഗ്ര കര്‍മ പദ്ധതി പ്രഖ്യാപനത്തോടെയാണ് ആറ് മണിക്കൂര്‍ നീണ്ടു നിന്ന മഹാ സമ്മേളനത്തിന് തിരശ്ശീല വീണത്.
ചട്ടഞ്ചാല്‍ പോലീസ് സ്‌റ്റേഷന്‍ പരിസരം മുതല്‍ അമ്പത്തഞ്ചാം മൈല്‍ വരെ ജന സാഗരം തീര്‍ത്ത സമ്മേളനത്തില്‍ 10,000 തെരെഞ്ഞെുത്ത പ്രതിനിധികള്‍ക്കു പുറമെ ജില്ലയുടെ എല്ലാ ഭാഗത്തു നിന്നും ആയരിങ്ങള്‍ എത്തിച്ചേര്‍ന്നു.
ദേശീയ പാതയോരത്തെ വര്‍ണാഭമാക്കി നടന്ന സമ്മേളനം അച്ചടക്കം കൊണ്ടും സംഘാടക മികവ് കൊണ്ടുംശ്രദ്ധിക്കപ്പെു.
   സമസ്ത സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസി്‌ലിയാരാണ് കര്‍മ പദ്ധതി പ്രഖ്യാപിച്ചത്.  കേരളത്തില്‍ വാര്‍ഡ് തലം മുതല്‍ ആരംഭിച്ച് ദേശീയ തലത്തിലേക്ക് വികാസം കൊള്ളുന്ന  എജു പ്രോജക്ട്  സമസ്ത നടപ്പിലാക്കും.  നാല് ഘട്ടങ്ങളിലായി പതിനായിരം മാതൃക ഗ്രാമങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുകയും  50000 മാതൃക നേതാക്കളെ നാടിന് സമര്‍പ്പിക്കുകയും ചെയ്യും.  മുസ്ലിം സമുദായത്തെ തീവ്രവാദ മതപരിഷ്‌കരണ, യുക്തിവാദ, നിരീശ്വരവാദ   ം പ്രവണതകളില്‍ നിന്നും മുക്തമാക്കുന്നതിന് കര്‍മ പദ്ധതി തയ്യാറാക്കും.. സേവനം സാന്ത്വനം ആരോഗ്യ മേഖലകളില്‍ വിപുലമായ കര്‍മ്മ പദ്ധതി നടപ്പാക്കി  കാരുണ്യ കേരളം യാഥാര്‍ത്ഥ്യമാക്കും.  
 തിരുവനന്തപുരത്തും കോഴിക്കോട്ടും സമസ്തക്ക് ആസ്ഥാനങ്ങളുയരും.   സ്ത്രീജനങ്ങളെയും വിദ്യാര്‍ത്ഥി യുവജനങ്ങളെയും ശാക്തീകരിക്കുന്നതിന് വിവിധ പദ്ധതികള്‍ നടപ്പിലാക്കും.
 ആദര്‍ശ പ്രതിബദ്ധതയും ധാര്‍മിക പ്രതിബദ്ധതയും  ധാര്‍മികതയും പരിരക്ഷിക്കുന്നതിന് നൂതനവും  വിവരവുമായ പ്രബോധന സാഹിത്യ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും.
സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസിലയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ ആമുഖ പ്രഭാ,ണം നടത്തി. 


Post a Comment

Previous Post Next Post