(www.kl14onlinenews.com)
(30-DEC-2023)
ഡൽഹി :
നീതി തേടിയുള്ള ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടരുന്നു. വിനേഷ് ഫോഗട്ടും പുരസ്കാരം മടക്കി നൽകി. പ്രധാനമന്ത്രിയുടെ ഓഫീസിലേക്കുള്ള യാത്ര പൊലീസ് തടഞ്ഞതിനാൽ കർത്തവ്യപഥിൽ അർജുന, ഖേൽരത്ന പുരസ്കാരങ്ങൾ വച്ച് മടങ്ങി.
ഖേൽ രത്ന പുരസ്ക്‌കാരവും അർജുന അവാർഡും തിരിച്ചുനൽകുമെന്ന് അറിയിച്ച് വിനേഷ് ഫോഗട്ട് നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. നീതി ആവശ്യപ്പെട്ടപ്പോൾ രാജ്യദ്രോഹികളായി മുദ്രകുത്തിയെന്നും സർക്കാർ വാക്ക് പാലിച്ചില്ലെന്നും നീതി നിഷേധിക്കപെട്ടുവെന്നും വിനേഷ് കത്തിൽ വ്യക്തമാക്കിയിരുന്നു.
ഒരു താരത്തിന്റെയും ജീവിതത്തിൽ ഈ ദിവസം വരാതിരിക്കട്ടെന്നും വനിതാ താരങ്ങൾ കടന്നുപോകുന്നത് ഏറ്റവും മോശം അവസ്ഥയിലൂടെയാണെന്നും ഒളിമ്പിക്സ് മെഡൽ ജേതാവ് ബജ്റംഗ് പുനിയ പ്രതികരിച്ചു. ബജ്റംഗ് പുനിയയും ഡെഫ്ലിംപിക്സ് ചാംപ്യൻ വീരേന്ദർ സിങ് യാദവും പുരസ്‌കാരങ്ങൾ തിരികെ നൽകിയിരുന്നു.
ഇന്ത്യയ്ക്ക് കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടി നല്‍കിയ താരമാണ് വിനേഷ് ഫോഗട്ട്.
إرسال تعليق