അജാനൂർ കാ​സ​ർ​കോ​ട് ജില്ലയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്ത്

(www.kl14onlinenews.com)
(19-DEC-2023)

അജാനൂർ കാ​സ​ർ​കോ​ട് ജില്ലയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്ത്
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ലെ ആ​ദ്യ​ഡി​ജി​റ്റ​ൽ സ​ാക്ഷ​ര​ത പ​ഞ്ചാ​യ​ത്താ​യി അ​ജാ​നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് പ്രാ​പ്ത​രാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജി​ല്ല പ​ഞ്ചാ​യ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കി​യ ‘ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കാം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് അ​ജാ​നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.

30നും 60​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള മു​ഴു​വ​ൻ ആ​ളു​ക​ളെ​യും ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത​യു​ടെ ഭാ​ഗ​മാ​ക്കു​ക എ​ന്ന വ​ലി​യ ദൗ​ത്യ​മാ​ണ് അ​ജാ​നൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്ത​ത്. സെ​പ്റ്റം​ബ​റി​ൽ ആ​രം​ഭി​ച്ച പ്ര​വ​ർ​ത്ത​നം ഒ​ക്ടോ​ബ​ർ അ​വ​സാ​ന​വാ​ര​ത്തി​ലാ​ണ് പൂ​ർ​ത്തി​യാ​യ​ത്. പ​ഞ്ചാ​യ​ത്തു​ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സാ​ക്ഷ​ര​താ പ്രേ​ര​കും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ര​ണ്ട് ആ​ർ.​പി​മാ​രും ചേ​ർ​ന്നാ​ണ് ഏ​റ്റെ​ടു​ത്ത​ത്. ഒ​രു പ​ഠി​താ​വി​ന് ര​ണ്ടു മ​ണി​ക്കൂ​ർ വെ​ച്ച് അ​ഞ്ചു​ദി​വ​സം പ​ത്തു മ​ണി​ക്കൂ​റാ​ണ് ക്ലാ​സു​ക​ൾ ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്തി​ലെ 40 സ​ന്ന​ദ്ധ അ​ധ്യാ​പ​ക​ർ ചേ​ർ​ന്നാ​ണ് 108 ക്ലാ​സു​ക​ൾ എ​ടു​ത്ത​ത്. കു​ടും​ബ​ശ്രീ, സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും ഡി​ജി​റ്റ​ൽ സ​ക്ഷ​ര​താ പ്ര​വ​ർ​ത്ത​നം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്.

അ​ജാ​നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ കാ​സ​ർ​കോ​ട് ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സ​ക്ഷ​ര​ത നേ​ടി​യ പ​ഞ്ചാ​യ​ത്താ​യി ഉ​ദു​മ എം.​എ​ൽ.​എ സി.​എ​ച്ച്. കു​ഞ്ഞ​മ്പു പ്ര​ഖ്യാ​പി​ച്ചു. ച​ട​ങ്ങി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ജാ​നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി. ​ശോ​ഭ സ്വാ​ഗ​തം പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്റ് കെ. ​സ​ബീ​ഷ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ കെ. ​കൃ​ഷ്ണ​ൻ, കെ. ​മീ​ന, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​വി. ല​ക്ഷ്മി, കെ. ​മ​ധു, സു​നി​ത, വി​ഷ്ണു ന​മ്പൂ​തി​രി, പി. ​ര​വീ​ന്ദ്ര​ൻ, എം. ​ഗീ​ത, ദീ​പ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി.​എ​ൻ. ബാ​ബു ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. കെ. ​സ​ജി​ത​കു​മാ​രി, കെ.​ടി. ര​ജി​ഷ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Post a Comment

Previous Post Next Post