(www.kl14onlinenews.com)
(20-DEC-2023)
കാസർകോട് :
സാംസ്കാരികം കാസർകോട് കൂട്ടായ്മയുടെ നേതൃത്വത്തിൽ എ.എൽ ജോസ് തിരൂർ എഴുതിയ കവിത സമാഹാരത്തിന്റെ കവർ പ്രകാശനം കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.ഖാദർ മാങ്ങാട് ശാന്തമ്മ ഫിലിപ്പിന് നൽകി പ്രകാശനം ചെയ്തു കൃഷ്ണൻ പത്താനത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ല എക്സിക്യൂട്ടീവ് ഓഫീസർ വി.അബ്ദുൾ സലാം മുഖ്യാതിഥി ആയിരുന്നു. രവി കൊട്ടോടി, ഭരതൻ നീലേശ്വരം , ബാഹുലേയൻ മാസ്റ്റർ , ആലീസ് തോമസ് , ശോഭന ശ്രീധരൻ , സുകു ബാനം, സുധ മധു മുണ്ടയിൽ, ശൈലജ ഉമേശ്, സതി ഭരതൻ എന്നിവർ സംസാരിച്ചു. അനിൽ നിലാംബരി സ്വാഗതവും, സുകു ബാനം നന്ദിയും പറഞ്ഞു.
إرسال تعليق