വീടിന് സമീപമുള്ള കുളത്തിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

(www.kl14onlinenews.com)
(30-DEC-2023)

വീടിന് സമീപമുള്ള കുളത്തിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം
പാലക്കാട്: വീടിന് സമീപമുള്ള കുളത്തിൽ വീണ് ഒന്നര വയസുകാരന്‍ മരിച്ചു. വണ്ടുംതറ കിഴക്കേതിൽ ഉമ്മറിന്‍റെയും മുബീനയുടെയും മകൻ മുഹമ്മദ് ഇഹാനാണ് മരിച്ചത്.

പാലക്കാട് പട്ടാമ്പി കൊപ്പം വണ്ടുംതറയിലാണ് സംഭവം. വീടിനോട് ചേർന്ന് നൂറു മീറ്റർ അകലെയാണ് കുളം സ്ഥിതി ചെയ്യുന്നത്. വൈകിട്ട് മൂന്നിന് കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് കുളത്തിൽ നിന്നും കണ്ടെത്തിയത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം ബന്ധുക്കൾക്ക് കൈമാറി

Post a Comment

Previous Post Next Post