(www.kl14onlinenews.com)
(13-DEC-2023)
തിരുവനന്തപുരം : ശബരിമല സ്പെഷ്യൽ വന്ദേ ഭാരത് അനുവദിച്ചു. ചെന്നൈ – കോട്ടയം റൂട്ടിൽ വന്ദേഭാരത് അനുവദിച്ചിരിക്കുന്നത്. 15ആം തീയതി മുതൽ വന്ദേ ഭാരത് ട്രെയിന്‍ സർവീസ് ആരംഭിക്കും. 24 വരെയുള്ള സർവീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ചെന്നൈയിൽ നിന്ന് രാവിലെ 8.30 ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി 7.20ന് കോട്ടയത്തെത്തും. കോട്ടയത്ത് നിന്ന് രാത്രി 9 മണിക്ക് ട്രെയിന്‍ പുറപ്പെടും.
നാല് ദിവസത്തെ സ്പെഷ്യൽ സർവീസാണ് പ്രഖ്യാപിച്ചത്. ശബരിമലയിലേക്കുള്ള തിരക്ക് കണക്കിലെടുത്താണ് സ്പെഷ്യൽ സർവീസ് അനുവദിച്ചിരിക്കുന്നത്.
Post a Comment