(www.kl14onlinenews.com)
(29-DEC-2023)
റിയാദ്: കൊള്ളയടിക്കാനായി സ്വദേശി പൗരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഇന്ത്യക്കാരനെ വധശിക്ഷക്ക് വിധേയമാക്കി. കർണാടക മംഗലാപുരം സ്വദേശി സമദ് സാലി ഹസൻ സാലി എന്നയാളെയാണ് സൗദി കിഴക്കൻ പ്രവിശ്യയിൽ വധശിക്ഷക്ക് വിധേയമാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സൗദി പൗരനായ അലി ബിൻ ത്വറാദ് ബിൻ സാഇൽ അൽഅൻസി എന്നയാളെ കവർച്ചക്കായി കെട്ടിയിട്ട് തുണികൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നതാണ് പ്രതിക്കെതിരായ കുറ്റം. സംഭവം നടന്ന് ഉടൻ തന്നെ പൊലീസ് സമദിനെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ചോദ്യംചെയ്യലും അന്വേഷണവും പൂർത്തിയാക്കി കുറ്റവാളിയെ കോടതിക്ക് കൈമാറി. കോടതിയിൽ കുറ്റം തെളിയിക്കാൻ പൊലീസിലെ അന്വേഷണ വിഭാഗത്തിനായി. തുടർന്ന് സുപ്രീം കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.
ശരീഅത്ത് നിയമപ്രകാരം തീരുമാനിച്ച വിധി നടപ്പാക്കാൻ രാജാവും പിന്നീട് ഉത്തരവിട്ടിരുന്നതായി ആഭ്യന്തര മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
إرسال تعليق