(www.kl14onlinenews.com)
(17-NOV-2023)
'നിത്യ ഹരിതം 97'
ഷാർജ: യു.എ. ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രേംനസീർ സുഹൃത് സമിതി ജി.സി.സി. ചാപ്റ്ററിന്റെ കർമ ശ്രേഷ്ട പുരസ്കാരം ഹനീഫ് തുരുത്തിക്ക് സമ്മാനിക്കും.
തിരുവനന്തപുരം കേന്ദ്രമാക്കി 16 വർഷമായി പ്രവർത്തിച്ചുവരുന്ന കലാസാംസ്കാരിക സംഘടനയാണ്പ്രേം നസീർ സുഹൃത് സമിതി .
കേരളത്തിലും പുറത്തുമായി സുഹൃത് സമിതിയുടെ നിരവധി ചാപ്റ്ററുകൾ പ്രവർത്തിച്ചുവരുന്നുണ്ട്. അതിലൊന്നാണ് യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജി.സി.സി. പ്രേംനസീർ സുഹൃത് സമിതി .
നവംബർ 18ന് വൈകുന്നേരം അഞ്ചുമണിക്ക് ഷാർജ നെസ്റ്റോ ഹാളിൽ സംഘടിപ്പിക്കുന്ന നിത്യഹരിതം 98 എന്ന പരിപാടിയിൽ വെച്ച് ഹനീഫ് അവാർഡ് ഏറ്റുവാങ്ങും.
മലയാളത്തിലെ നിത്യഹരിത നായകനായിരുന്ന പ്രേം നസീറിന്റെ തൊണ്ണൂറ്റി ഏഴാം ജന്മദിനത്തോടനുബന്ധിച്ചാണ് വർണ്ണശബളമായ നിത്യഹരിതം 97 എന്ന പരിപാടി സംഘടിപ്പിക്കുന്നത്.
إرسال تعليق