ഗാസയ്ക്ക് വീണ്ടും ഖത്തറിന്റെ സഹായം; ആംബുലൻസുകൾ ഉൾപ്പെടെ 46 ടൺ സഹായം കൂടി

(www.kl14onlinenews.com)
(27-NOV-2023)

ഗാസയ്ക്ക് വീണ്ടും ഖത്തറിന്റെ സഹായം; ആംബുലൻസുകൾ ഉൾപ്പെടെ 46 ടൺ സഹായം കൂടി
ദോ​ഹ: ഗ​സ്സ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ ആ​രം​ഭി​ച്ച് സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ത്തി​ന് അ​യ​വു വ​ന്ന​തി​നു പി​ന്നാ​ലെ, കൂ​ടു​ത​ൽ ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ളെ​ത്തി​ച്ച് ഖ​ത്ത​ർ. ​ശ​നി​യാ​ഴ്ച ദോ​ഹ​യി​ൽ നി​ന്നും പ​റ​ന്ന അ​മി​രി വ്യോ​മ​സേ​ന​യു​ടെ ര​ണ്ടു വി​മാ​ന​ങ്ങ​ളി​ലാ​യി ആ​റ് ആം​ബു​ല​ൻ​സു​ക​ൾ ഉ​ൾ​പ്പെ​ടെ 46 ട​ൺ വ​സ്തു​ക്ക​ൾ ഈ​ജി​പ്തി​ലെ അ​ൽ അ​രി​ഷി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ചു.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, മ​രു​ന്ന്, ​ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ൾ, അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യാ​ണ് ഖ​ത്ത​ർ എ​ത്തി​ച്ച​ത്. ഖ​ത്ത​ർ ഫ​ണ്ട് ഫോ​ർ ഡെ​വ​ല​പ്മെ​ന്റ്, പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും സം​യു​ക്ത​മാ​യാ​ണ് ഇ​ത്ത​വ​ണ ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ൾ സ​ജ്ജ​മാ​ക്കി​യ​ത്.

ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച ഒ​ക്ടോ​ബ​ർ ഏ​ഴ് മു​ത​ൽ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി 16 വി​മാ​ന​ങ്ങ​ളി​ൽ 579 ട​ൺ വ​സ്തു​ക്ക​ൾ ഖ​ത്ത​ർ ഈ​ജി​പ്ത് വ​ഴി ഗ​സ്സ​യി​ലെ​ത്തി​ച്ചു.

അവശ്യ ഭക്ഷ്യസാധനങ്ങളും മരുന്നുകളും മെഡിക്കൽ സാമഗ്രികളും താമസിക്കാനുള്ള ടെന്റുകളുമാണ് ഗാസയിലേക്കായി ഖത്തർ നൽകി വരുന്നത്. ഇതിനു പുറമേയാണ് ഇന്നലെ ആംബുലൻസുകൾ കൂടി നൽകിയത്.

Post a Comment

Previous Post Next Post