അവസാനിക്കാതെ ഇസ്രയേൽ ക്രൂരത; ആശുപത്രികൾക്ക് നേരെ വീണ്ടും ആക്രമണം; അൽ ശിഫ ആശുപത്രിയിൽ ഇന്ന് കൊല്ലപ്പെട്ടത് 40 രോഗികൾ

(www.kl14onlinenews.com)
(09-NOV-2023)


അവസാനിക്കാതെ ഇസ്രയേൽ ക്രൂരത; ആശുപത്രികൾക്ക് നേരെ വീണ്ടും ആക്രമണം;
അൽ ശിഫ ആശുപത്രിയിൽ ഇന്ന് കൊല്ലപ്പെട്ടത് 40 രോഗികൾ
ഗാസസിറ്റി: ​​ഗാസയിലെ ആശുപത്രികൾക്ക് നേരെയുളള ആക്രമണം ആവർത്തിച്ച് ഇസ്രയേൽ. അൽ-ഷിഫ ആശുപത്രിയിൽ 40 പേർ കൊല്ലപ്പെട്ടു. ആശുപത്രിക്ക് സമീപം രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. അല്‍-ഷിഫ ആശുപത്രിയുടെ പരിസരത്ത് 179 പേരുടെ മൃതദേഹം സംസ്കരിച്ചതായി റിപ്പോർട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ഏഴ് കുട്ടികളുടെയും 29 രോഗികളുടെയും മൃതദേഹങ്ങളാണ് സംസ്‌കരിച്ചത്.

ഗസ്സയിലെ പകുതിയിലധികം ആശുപത്രികളും പ്രവർത്തിക്കുന്നില്ലെന്ന് ലോകാരോഗ്യസംഘടന. 36 ആശുപത്രികളിൽ 22 എണ്ണവും നിലവിൽ പ്രവർത്തിക്കുന്നില്ല. ഇന്ധന ക്ഷാമം, ഇസ്രായേൽ ആക്രമണത്തിൽ ഗുരുതര തകരാർ, സുരക്ഷിതത്വമില്ലായ്മ എന്നിവയാണ് ആശുപത്രികളുടെ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നതെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ ഗസ്സയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണം. അടിയന്തര ശസ്ത്രക്രിയ നടത്താനും രോഗികളെ ചികിത്സിക്കാനുമുള്ള സംവിധാനം ആശുപത്രികളിൽ ഉണ്ടാക്കണം. സിവിലിയൻമാരേയും ആരോഗ്യസംവിധാനത്തേയും സംരക്ഷിക്കണം. മനുഷ്യാവകാശ നിയമങ്ങളെ ബഹുമാനിക്കാൻ എല്ലാവരും തയാറാവണമെന്നും ലോകാരോഗ്യ സംഘടന ട്വീറ്റിൽ ആവശ്യപ്പെട്ടു.

ഗാസയിലെ ഏറ്റവും വലിയ ആശുപത്രികളായ അല്‍-ഷിഫ, അല്‍-ഖുദ്‌സ് ആശുപത്രികള്‍ തിങ്കളാഴ്ച സേവനം അവസാനിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. അല്‍-ഷിഫ ആശുപത്രിയിൽ ആറ് നവജാത ശിശുക്കള്‍ മരിച്ചതായും 26 നവജാത ശിശുക്കള്‍ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോർട്ടുണ്ട്

ഇന്ധന ക്ഷാമത്തെ തുടർന്ന് ഗസ്സയിലെ എല്ലാ ആശുപത്രികളും അടുത്ത 48 മണിക്കൂറിനുള്ളിൽ അടച്ചുപൂട്ടേണ്ടിവരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഗസ്സയിലെ ആരോഗ്യ സംവിധാനം, പ്രത്യേകിച്ച് വടക്കൻ മേഖലയിൽ ഇതിനകം തന്നെ പ്രവർത്തനരഹിതമാണെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അഷ്റഫ് അൽ ഖുദ്ര അറിയിച്ചു.ഗസ്സയിലെ രണ്ടു പ്രധാന ആശുപത്രികളായ അൽ ശിഫയും അൽ ഖുദ്സും ഇന്ധന ക്ഷാമത്തെ തുടർന്ന് കഴിഞ്ഞദിവസം പ്രവർത്തനം നിർത്തിവെച്ചിരുന്നു.

ഇസ്രായേൽ സൈന്യത്തിന്‍റെ നിർദേശപ്രകാരം നവംബർ അഞ്ചു മുതൽ ഇതുവരെ വടക്കൻ ഗസ്സയിൽനിന്ന് തെക്കൻ മേഖലയിലേക്ക് രണ്ടുലക്ഷം ഫലസ്തീനികൾ ഒഴിഞ്ഞുപോയിട്ടുണ്ട്.
ജനം കൂട്ടത്തോടെ ക്യാമ്പുകളിലേക്ക് എത്തുന്നതും വെള്ളം, ഭക്ഷണം എന്നിവയുടെ ക്ഷാമവും ആശങ്ക വർധിപ്പിക്കുന്നതായി യു.എൻ പ്രതിനിധികൾ പറയുന്നു. പലരും സുരക്ഷിതമല്ലാത്ത വെള്ളം കുടിക്കാൻ നിർബന്ധിതരാകുകയാണ്. ഇത് ആരോഗ്യ പ്രശ്നങ്ങൾക്കും ജലജന്യരോഗങ്ങളുടെ വ്യാപനത്തിനും ഇടയാക്കുമെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.

അൽ ശിഫ ആശുപത്രിയിൽ ഇന്ന് കൊല്ലപ്പെട്ടത് 40 രോഗികൾ

ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേൽ ആക്രമണം തുടരുന്നു. ഗസ്സയിലെ അൽ ശിഫ ആശുപത്രിയിൽ ഇന്ന് മാത്രം കൊല്ലപ്പെട്ടത് 40 രോഗികളാണ്. ആവശ്യത്തിന് ഇന്ധനം ലഭിക്കാത്തതു മൂലം ഗസ്സയിലെ 36ൽ 22 ആശുപത്രികളുടെയും പ്രവർത്തനം നിലച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. പ്രവർത്തിക്കുന്ന ആശുപത്രികളിൽ അവശ്യ സേവനത്തിന് മാത്രമുള്ള വിഭവങ്ങളേയുള്ളൂവെന്നും അധികൃതർ പറഞ്ഞു. 39-ാം ദിവസവും തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 11,240 ഫലസ്തീനികളാണ് കൊല്ലപ്പെട്ടതായാണ് മുമ്പ് അധികൃതർ അറിയിച്ചത്. ഇതിൽ 4630 പേർ കുട്ടികളും 3130 പേർ സ്ത്രീകളുമാണ്. 29,000ത്തിലധികം പേർക്ക് പരിക്കേറ്റു. ഇതിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്.

അതിനിടെ, ഹമാസിന് ഗസ്സയ്ക്കുമേലുള്ള നിയന്ത്രണം നഷ്ടമായെന്ന അവകാശവാദവുമായി ഇസ്രായേൽ രംഗത്ത് വന്നു. ഗസ്സയിലെ ഹമാസിന്റെ പാർലമെന്റ് മന്ദിരം പിടിച്ചെടുത്തെന്നും ഇസ്രായേൽ പറഞ്ഞു. എന്നാൽ ഇസ്രായേലിന്റെ രണ്ട് സൈനികരെ കൊലപ്പെടുത്തിയതായും 48 മണിക്കൂറിനിടെ 20 സൈനിക വാഹനങ്ങൾ തകർത്തതായും ഹമാസ് അറിയിച്ചു.

ഗസ്സ സിറ്റിയെ പൂർണ നിയന്ത്രണത്തിൽ കൊണ്ടുവരാനായി നഗരത്തിലെ എല്ലാ ആശുപത്രികളെയും വളഞ്ഞിരിക്കുകയാണ് ഇസ്രായേൽ. ഇന്ധനം കൂടി തടഞ്ഞതോടെ എല്ലാ ആശുപത്രികളും പ്രവർത്തനം നിലച്ചു. ഗസ്സ സിറ്റിയിലെ അൽ ശിഫ ആശുപത്രിയിൽ കെട്ടിക്കിടക്കുന്ന നൂറിലധികം മൃതദേഹങ്ങളിൽ പലതും തെരുവുനായ്ക്കൾ ഭക്ഷിക്കാൻ തുടങ്ങിയിരിക്കുകയാണ്. ഏറ്റവും വലിയ ആശുപത്രിയായ അൽശിഫയിൽ നവജാതശിശുക്കടക്കം നിരവധി രോഗികൾ മരണത്തിന് കീഴടങ്ങുകയാണ്. ശിശുക്കളെ മാറ്റാൻ തയാറാണെന്നും എന്നാൽ കുട്ടികളെ മറ്റു ആശുപത്രിയിലേക്ക് മാറ്റാൻ ഒരു മാർഗവും ഇല്ലെന്ന് ഗസ്സ ആരോഗ്യ മന്ത്രി അറിയിച്ചു. വൈദ്യുതിയില്ലാത്തതിനാൽ മോർച്ചറി പ്രവർത്തിക്കുന്നില്ല. പുറത്തുവെച്ച മൃതദേഹങ്ങളിൽ പലതും തെരുവുനായ്ക്കൾ ഭക്ഷിക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മൃതദേഹങ്ങൾ ആശുപത്രി കോമ്പൗണ്ടിൽ സംസ്‌കരിക്കാൻ ഒരുങ്ങുകയാണ് ജനങ്ങൾ. ഗസ്സയിലെ ആശുപത്രികൾ ശ്മശാനസമാനമായെന്ന് ലോകാരോഗ്യസംഘടനയും മുന്നറിയിപ്പ് നൽകി. രണ്ടായിരത്തോളം കാൻസർ രോഗികൾ മരുന്നില്ലാതെ മരണത്തിന്റെ വക്കിലാണ്. ഇന്ധനമില്ലാത്തതിനാൽ തെക്കൻ ഗസ്സയിലെ കുടിവെള്ള വിതരണം യുഎൻ നിർത്തി. യൂറോപ്യൻ ഗസ്സ ആശുത്രിയിലെ വെള്ളവും തീർന്നു.

ജബാലിയ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. ഹമാസിന് ഗസ്സയ്ക്കുമേലുള്ള നിയന്ത്രണം പൂർണമായും നഷ്ടമായെന്ന് ഇസ്രായേൽ അറിയിച്ചു. അതേസമയം രണ്ട് ഇസ്രായേലി സൈനികർ കൂടി ഇന്നലെ രാത്രി കൊല്ലപ്പെട്ടു. ഹമാസ് ബന്ദിയാക്കിയ ഇസ്രായേൽ സൈനിക നോഅ മർജിയാനോ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു.

Post a Comment

Previous Post Next Post