അമിത അളവിൽ ഉറക്കഗുളിക കഴിച്ചു; അലന്‍ ഷുഹൈബ് ആശുപത്രിയില്‍; ആത്മഹത്യാശ്രമമെന്ന് പൊലീസ്

(www.kl14onlinenews.com)
(08-NOV-2023)

അമിത അളവിൽ ഉറക്കഗുളിക കഴിച്ചു; അലന്‍ ഷുഹൈബ് ആശുപത്രിയില്‍; ആത്മഹത്യാശ്രമമെന്ന് പൊലീസ്
കൊച്ചി :
പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലന്‍ ഷുഹൈബ് അവശനിലയില്‍ ആശുപത്രിയില്‍. അമിത അളവില്‍ ഉറക്കഗുളിക കഴിച്ച നിലയില്‍ കണ്ടെത്തിയ അലനെ കൊച്ചിയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആത്മഹത്യാശ്രമമാണെന്ന് പൊലീസ് വ്യക്തമാക്കി. തന്നെ കൊല്ലുന്നത് സിസ്റ്റമാണെന്നും കടന്നാക്രമണത്തിന്‍റെ കാലത്ത് താന്‍ കൊഴിഞ്ഞുപോയ പൂവെന്നും അലന്‍ സുഹൃത്തുക്കള്‍ക്കയച്ച കുറിപ്പില്‍ എഴുതിയിട്ടുണ്ട്.

അമിത അളവിൽ ഉറക്ക ഗുളിക കഴിച്ചതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരാവസ്ഥയിലായ അലൻ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആത്മഹത്യാ ശ്രമമാണെന്നാണ് പൊലീസ് നൽകുന്ന വിവരം.

കൊച്ചിയിലെ ഫ്ലാറ്റിൽ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അലൻ ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

യുഎപിഎ കേസിന് പിന്നാലെ പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ജൂനിയർ വിദ്യാർഥിയെ മർദ്ദിച്ചെന്ന പരാതിയിൽ അലനെതിരെ ധർമടം പൊലീസ് കേസെടുത്തിരുന്നു. ജാമ്യത്തിലിരിക്കെ പുതിയ ക്രിമിനൽ കേസിൽ പ്രതിയായത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അലന്‍റെ ജാമ്യം റദ്ദാക്കണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അനുവദിച്ചില്ല.

Post a Comment

Previous Post Next Post