'എല്ലാം കാവിനിറമായി മാറിക്കൊണ്ടിരിക്കുന്നു'; ടീം ഇന്ത്യയുടെ ജേര്‍സി നിറം മാറ്റത്തെക്കുറിച്ച് മമ്ത

(www.kl14onlinenews.com)
(18-NOV-2023)

'എല്ലാം കാവിനിറമായി മാറിക്കൊണ്ടിരിക്കുന്നു'; ടീം ഇന്ത്യയുടെ ജേര്‍സി നിറം മാറ്റത്തെക്കുറിച്ച് മമ്ത
കൊൽക്കത്ത:
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലന ജേഴ്‌സിയുടെ നിറം മാറ്റത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് ആരോപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമ്ത ബാനർജി. രാജ്യത്തെ ഏറ്റവും ജനപ്രിയ കായിക വിനോദത്തെ കാവിവൽക്കരിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് അവര്‍ പറഞ്ഞു.

"അവർ എല്ലാം കാവിയാക്കി മാറ്റി. ഇന്ത്യൻ കളിക്കാരിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്, അവർ ഇത്തവണ ലോക ചാമ്പ്യന്മാരാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. നീല വസ്ത്രം ധരിച്ച് പോരാടുമ്പോഴും അവരുടെ പരിശീലന വസ്ത്രം (practise jersey) കാവിയാക്കിയിരിക്കുന്നു,"കൊൽക്കത്തയിലെ പോസ്റ്റാ ബസാറിൽ ജഗദ്ധാത്രി പൂജയുടെ ഉദ്ഘാടന പരിപാടിയില്‍ സംസാരിച്ച മമ്ത ബാനർജി പറഞ്ഞു.

ഞായറാഴ്ച അഹമ്മദാബാദിൽ നടക്കുന്ന ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും.


ഞാൻ ജോലി ചെയ്യുന്നു, പക്ഷേ അവർ (ബിജെപി) പരസ്യം ചെയ്യുന്നു

കൊൽക്കത്തയിലെ വരാനിരിക്കുന്ന മെട്രോ സ്റ്റേഷനുകൾക്ക് പോലും കാവി നിറമാണ് അവർ (ബിജെപി) നല്‍കുന്നത്, അവർ കൂട്ടിച്ചേർത്തു.

"ഞാൻ ജോലി ചെയ്യുന്നു, പക്ഷേ അവർ (ബിജെപി) പരസ്യം ചെയ്യുന്നു. എന്‍റെ അച്ഛനും അമ്മയും മരിച്ചപ്പോൾ ചില സ്ഥാപനങ്ങൾക്ക് അവരുടെ പേരുകൾ നൽകണമെന്ന് ആവശ്യപ്പെട്ട് ചിലർ എന്നെ സമീപിച്ചു. എന്നാൽ എന്‍റെ മാതാപിതാക്കൾ ഒരിക്കലും അത് ആഗ്രഹിക്കില്ല എന്ന് പറഞ്ഞ് ഞാൻ നിരസിച്ചു," മമ്ത പറഞ്ഞു.

"ഞാൻ ഇതു പോലൊന്ന് കണ്ടിട്ടില്ല. വരാനിരിക്കുന്ന മെട്രോ സ്റ്റേഷനുകൾ നിങ്ങൾ കണ്ടിട്ടുണ്ടോ? അവയെല്ലാം കാവി നിറമുള്ളതാണ്. മായാവതി (മുൻ യുപി മുഖ്യമന്ത്രി) സ്വന്തം പ്രതിമകൾ സ്ഥാപിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇത് തുടരാൻ കഴിയില്ല," അവർ പറഞ്ഞു.

"ഗുജറാത്തിലെയോ ഉത്തർപ്രദേശിലെയോ ദക്ഷിണേന്ത്യയിലെയോ മണ്മറഞ്ഞ രാഷ്ട്രീയ നേതാക്കളുടെ പേരുകൾ നിങ്ങക്കിടാം. എനിക്ക് അതിൽ ഒരു പ്രശ്നവുമില്ല. എന്നാൽ ഈ ഷോ എന്തിനെക്കുറിച്ചാണ്? അത്തരം ഷോകൾ ചിലപ്പോൾ നേട്ടം നല്‍കും, പക്ഷേ എല്ലായ്പ്പോഴും കിട്ടിയെന്നു വരില്ല. കസേര (ഭരണം) വരും പോകും, പക്ഷേ ജനങ്ങളുടെ ഹൃദയത്തിൽ നിലനിൽക്കണം," ബാനർജി കൂട്ടിച്ചേർത്തു.

എല്ലാം കാവി നിറമാക്കി മാറിക്കൊണ്ടിരിക്കുകയാണെന്ന് മമത ബാനർജി ആരോപിച്ചു. ടീം ഇന്ത്യയുടെ ജഴ്സി കാവിനിറമായതിനെയാണ് മമത വിമർശിച്ചത്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെ ലക്ഷ്യം വച്ചായിരുന്നു മമതയുടെ വിമർശനം. അതേസമയം മമതയുടെ വിമർശനത്തിനെതിരെ ബിജെപി രംഗത്തെത്തി. മമത കൊൽക്കത്തയെ മുഴുവൻ നീലയും വെള്ളയും നിറങ്ങളാക്കിക്കൊണ്ടിരിക്കുകയാണെന്ന് ബിജെപി തിരിച്ചടിച്ചു.

സെൻട്രൽ കൊൽക്കത്തയിലെ പോപ്പി മാർക്കറ്റിൽ ജഗധാത്രി പൂജയുടെ ഉദ്ഘാടന വേളയിലാണ് മുഖ്യമന്ത്രി മമത ബാനർജി ടീം ഇന്ത്യയുടെ ജേഴ്സിക്കെതിരെ രംഗത്തെത്തിയത്. `എല്ലാം കാവിയായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ താരങ്ങളെ ഓർത്ത് നമുക്ക് അഭിമാനമുണ്ട്. അവർ ലോക ചാമ്പ്യന്മാരാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷേ അവർ പരിശീലനത്തിന് ധരിക്കുന്ന അവരുടെ വസ്ത്രം പോലും കാവിയായി മാറിക്കഴിഞ്ഞിരിക്കുന്നു. നേരത്തെ നീല നിറമാണ് അവർ ധരിച്ചിരുന്നതെന്നു കൂടി ഓർക്കുക. മെട്രോ സ്റ്റേഷനുകൾക്ക് പോലും കാവി നിറം പൂശിക്കൊണ്ടിരിക്കുകയാണ്. മായാവതി സ്വന്തം പ്രതിമ ഉണ്ടാക്കി എന്ന് ഒരിക്കൽ കേട്ടിരുന്നു, അത്ഭുതത്തോടുകൂടിയാണ് അന്ന് ജനങ്ങൾ അത് കേട്ടത്. എന്നാൽ ഇപ്പോൾ അത് സാധാരണമായിരിക്കുന്നു...ഇഎല്ലാം നമോയുടെ പേരിലാണെന്നു മാത്രം. ഒരിക്കലും ഇത് അംഗീകരിക്കാനാവില്ല´- മമത പറഞ്ഞു.

ആരുടെയും പേരെടുത്ത് പറയാതെയാണ് മമതാ ബാനർജി വിമർശനം ഉന്നയിച്ചത്. അവരുടെയാരുടേയും പ്രതിമകൾ സ്ഥാപിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും എന്നാൽ അവർ എല്ലാം കാവി നിറത്തിലാക്കാൻ ശ്രമിക്കുകയാണെന്നും മമതചൂണ്ടിക്കാട്ടി.

Post a Comment

Previous Post Next Post