ഗാസ മുനമ്പ് രണ്ടായി വിഭജിച്ചെന്ന് ഇസ്രയേൽ സൈന്യം; വാർത്താവിനിമയ ബന്ധം പൂർണമായി വിച്ഛേദിച്ചു

(www.kl14onlinenews.com)
(06-NOV-2023)

ഗാസ മുനമ്പ് രണ്ടായി വിഭജിച്ചെന്ന് ഇസ്രയേൽ സൈന്യം; വാർത്താവിനിമയ ബന്ധം പൂർണമായി വിച്ഛേദിച്ചു
ഗസ്സ സിറ്റി: ഗസ്സയെ പൂർണമായി വളഞ്ഞെന്നും രണ്ടായി മുറിച്ചെന്നും ഇസ്രായേൽ സേന. തെക്കൻ ഗസ്സയെന്നും വടക്കൻ ഗസ്സയെന്നും രണ്ടായി വിഭജിച്ചെന്നും ഇസ്രായേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി വ്യക്തമാക്കി. ഹമാസിനെതിരായ യുദ്ധത്തിലെ സുപ്രധാന ഘട്ടമാണിതെന്നും ഇസ്രായേൽ സൈന്യം പറയുന്നു.
ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിലെ ടെലിഫോൺ, ഇന്‍റർനെറ്റ് സംവിധാനങ്ങൾ പൂർണമായി വിച്ഛേദിക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് വാർത്താവിനിമയ ബന്ധം പൂർണമായും തകരാറിലാകുന്നത്.

ഗസ്സയിൽ കഴിഞ്ഞ രാത്രിയും ഇസ്രായേലിന്‍റെ കനത്ത ആക്രമണമാണ് നടന്നത്. വ്യോമാക്രമണങ്ങളിൽ വിവിധയിടങ്ങളിലായ 27 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. റഫയിലെ തൽ അൽ സുൽത്താനിൽ 15 പേരും, അൽ സവൈദയിൽ 10 പേരും കൊല്ലപ്പെട്ടു. ജബലിയ ക്യാമ്പിലെ വീടിനു നേരെയുണ്ടായ ആക്രമണത്തിൽ രണ്ടുപേരുമാണ് കൊല്ലപ്പെട്ടത്.
ഇതോടെ, ഒക്ടോബർ ഏഴ് മുതൽ ആരംഭിച്ച ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 9,770 ആയി. യുനൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസിയുടെ 88 പേരാണ് ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതെന്ന് യു.എൻ അറിയിച്ചു.

അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളിലും ആക്രമണം

ആ​ശു​പ​ത്രി​ക​ൾ​ക്കും സ്കൂ​ളു​ക​ൾ​ക്കും പി​ന്നാ​ലെ കൂ​ട്ട​ക്കു​രു​തി അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ച്ചിരിക്കുകയാണ് ഇ​സ്രാ​യേ​ൽ. 24 മ​ണി​ക്കൂ​റി​നി​ടെ മൂ​ന്ന് അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളാണ് വ്യോ​മാ​ക്ര​മ​ണ​ത്തി​നി​ര​യാ​യത്. ഗ​സ്സ​യി​ലെ അ​ൽ​മ​ഗാ​സി അ​ഭ​യാ​ർ​ഥി ക്യാ​മ്പ്, ജ​ബ​ലി​യ, അ​ൽ​ബി​റാ​ജ് ക്യാ​മ്പ്, ഗ​സ്സ​യി​ലെ സ്കൂ​ൾ എ​ന്നി​വിടങ്ങൾ ആക്രമിക്കപ്പെട്ടു. യു.​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്റ​ണി ബ്ലി​ങ്ക​ൻ പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഭാ​ഷ​ണ​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ ഇ​സ്രാ​യേ​ൽ ആ​ശു​പ​ത്രി​ക​ളും വി​ദ്യാ​ല​യ​ങ്ങ​ളും അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളും ല​ക്ഷ്യ​മി​ടു​ന്ന​ത് മേ​ഖ​ല​യി​ൽ പ്ര​തി​ഷേ​ധം ഇ​ര​ട്ടി​യാ​ക്കി​യി​ട്ടു​ണ്ട്.

Post a Comment

Previous Post Next Post