ലോകകപ്പില്‍ സെമിപ്പോരിനായി ഇന്ത്യയ്ക്കും ന്യൂസിലന്‍ഡിനും മത്സരത്തിലെ ടോസ് നിര്‍ണായകമാകും

(www.kl14onlinenews.com)
(14-NOV-2023)

ലോകകപ്പില്‍ സെമിപ്പോരിനായി ഇന്ത്യയ്ക്കും ന്യൂസിലന്‍ഡിനും മത്സരത്തിലെ ടോസ് നിര്‍ണായകമാകും
മുംബൈ :
ഐസിസി ഏകദിന ലോകകപ്പിലെ സെമിപ്പോരിനായി ഇന്ത്യയ്ക്കും ന്യൂസിലന്‍ഡിനും മത്സരത്തിലെ ടോസും നിര്‍ണായകമാകും. മുംബൈ വാഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഈ ലോകകപ്പിലെ അഞ്ചാം മത്സരത്തിനാണ് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്നത്. എന്നാല്‍ ഇവിടെ ഇതുവരെ നടന്ന നാലു മത്സരങ്ങിലും മൂന്നിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്തവരായിരുന്നു.

അഫ്ഗാനിസ്ഥാനും ഓസ്‌ട്രേലിയയും തമ്മിലാണ് വാഖഡെയില്‍ അവസാനം ഏറ്റുമുട്ടിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 291 റണ്‍സ് നേടിയപ്പോള്‍ 91-7ലേക്ക് പതുങ്ങിയ ഓസീസ് മാക്‌സ്വെല്ലിന്റെ അവിശ്വസനീയ ഇരട്ടസെഞ്ചുറിയിലാണ് ജയിച്ചു കയറിയത്. കണക്കിലെ കളികള്‍ നോക്കുമ്പോള്‍ മുംബൈയില്‍ ടോസ് നേടുന്ന ടീം ബാറ്റിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യതയും.

ഒരു തവണ മാത്രമാണ് രണ്ടാമത് ബാറ്റ് ചെയ്ത് വാഖഡെയില്‍ ജയം നേടിയിട്ടുള്ളത്. അതിനാല്‍ തന്നെ നാളത്തെ സെമിയില്‍ ടോസ് നിര്‍ണായകമാകുമെന്നുറപ്പ്. മുംബൈയിലെ ആദ്യ മൂന്ന് കളികളിലും സ്‌കോര്‍ 350 കടന്നപ്പോള്‍ നാലാം മത്സരത്തില്‍ മാത്രമാണ് രണ്ടാമത് ബാറ്റ് ചെയ്ത ടീം ജയിച്ചത്. എന്നാല്‍ ആ വിജയവും അതിശയപ്പിക്കുന്ന ഒന്നാണ്.

Post a Comment

Previous Post Next Post