സംസ്ഥാന പൊലീസ് സേനയിൽ വൻ അഴിച്ചുപണി കെ.എസ്.സുദര്‍ശന്‍ കൊച്ചി ഡിസിപി: പി.ബിജോയ് കാസർകോട് ജില്ലാ പൊലീസ് മേധാവി

(www.kl14onlinenews.com)
(10-NOV-2023)

സംസ്ഥാന പൊലീസ് സേനയിൽ വൻ അഴിച്ചുപണി; കെ.എസ്.സുദര്‍ശന്‍ കൊച്ചി ഡിസിപി: പി.ബിജോയ് കാസർകോട് ജില്ലാ പൊലീസ് മേധാവി
തിരുവനന്തപുരം :
ഏഴ് ജില്ലാ പൊലീസ് മേധാവിമാർ ഉൾപ്പെടെ 20 ഐപിഎസ് ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ച് ഉത്തരവിറങ്ങി. തിരുവനന്തപുരം റൂറൽ, തൃശൂർ റൂറൽ, മലപ്പുറം,കാസർകോഡ്,കോഴിക്കോട്,കൊല്ലം റൂറൽ, ഇടുക്കി പൊലീസ് മേധാവികൾക്കാണ് മാറ്റം

കിരണ്‍ നാരായണ്‍ തിരുവനന്തപുരം റൂറല്‍ ജില്ല പൊലീസ് മേധാവിയാകും. നവനീത് ശര്‍മ– തൃശൂര്‍ റൂറല്‍ , എസ്.ശശിധരന്‍ – മലപ്പുറം, വൈഭവ് സക്സേന– എറണാകുളം റൂറല്‍, ഡി.ശില്‍പ– കോഴിക്കോട് റൂറല്‍ ,

പി.ബിജോയ്– കാസര്‍കോട്, കെ.എം.സാബു മാത്യു– കൊല്ലം റൂറല്‍, വിവേക് കുമാര്‍ – കൊല്ലം കമ്മിഷണര്‍ , ടി.കെ.പ്രദീപ് – ഇടുക്കി , കെ.എസ്.സുദര്‍ശന്‍ – കൊച്ചി ഡിസിപി, അനൂജ് പലിവാള്‍ – കോഴിക്കോട് ഡിസിപി.

Post a Comment

أحدث أقدم