ടീം കാസർകോടിന്റെ 'സുര' -സംഗീത് മെലഡി നൈറ്റ്; സുരേഷ് രാമന്തളി ഉദ്ഘാടനം ചെയ്തു, പുതുനാമ്പുകൾ വിരിഞ്ഞ് സൗരഭ്യം പരത്തിയ രാവ്...

(www.kl14onlinenews.com)
(03-NOV-2023)

ടീം കാസർകോടിന്റെ 'സുര' -സംഗീത് മെലഡി നൈറ്റ്; സുരേഷ് രാമന്തളി ഉദ്ഘാടനം ചെയ്തു,
പുതുനാമ്പുകൾ വിരിഞ്ഞ് സൗരഭ്യം പരത്തിയ രാവ്...
കാസർകോട്:
ബേക്കൽ സൽസബീൽ ഗാർഡനിൽ വെച്ച് നടന്ന ടീം കാസർകോട് ഒരുക്കിയ സുർ സംഗീത് മെലഡി നൈറ്റ്, തിരശ്ശീലക്കപ്പുറം മറഞ്ഞിരുന്ന ഗായകർക്കുള്ള വേദി കൂടിയായി.
വേദികളിൽ നവാഗതരായ മുതിർന്ന ഗായകരിൽ പലരും ഇരുത്തം വന്ന , സംഗീതം അഭ്യസിച്ച , നിരവധി വേദികളിൽ പാടിയ ഗായകരെ പോലെയായിരുന്നു.
പഴയ ഗായകരെ കൂടാതെ പുതിയ തലമുറയിലെ കുഞ്ഞു ഗായകരെ കണ്ടെത്തി പ്രോത്സാഹനം നൽകി അവർക്ക് ആത്മവിശ്വാസം ഉയർത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തിലാണ്
ടീം കാസർകോട് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്.
ടീം കാസർഗോഡിന് നേതൃത്വം നൽകുന്ന വി അബ്ദുൽസലാം, ഉപദേശക സമിതി അംഗങ്ങളായ ബേക്കൽ അഹമ്മദാജി അസ്മാസ് , മുഹമ്മദ് പട്ല , രവി കൊട്ടോടി, ഹമീദ് കാവിൽ, മധു പനയാൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
പ്രണയിക്കുകയായിരുന്നു പ്രശസ്ത കവി സുരേഷ് രാമന്തളി , ഉത്തരദേശം ദിനപത്രം പത്രാധിപർ ടി എ ഷാഫി എന്നിവർ മുഖ്യാതിഥിയായി .
ശുഹൈബ് വൈസ്രോയി , ഗണേഷ് നീർച്ചാൽ, സിദ്ദീഖ് പടപ്പിൽ , അബൂബക്കർ ഗിരി , പ്രദീപ് നമ്പ്യാർ, കുഞ്ഞഹ്മദ് ചിത്താരി, രജീഷ്,എൻ.എ. നാസർ എന്നിവർ സംബന്ധിച്ചു.രവി കൊട്ടോടി ,ഗണേഷ് നീർച്ചാൽ, പ്രസീദ പനയാൽ, അഹമദ് ഹാജി അസ്മാസ്, സുപ്രിയ പ്രദീപ്, ഹസീബ്, ദേവരഞ്ജ് പ്രതീപ് , മുഹമ്മദ് പട്ല, തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു . യേശുദാസ് ആലപിച്ച താലോലം കുഞ്ഞേ എന്ന അതിമനോഹരമായ താരാട്ട് പാട്ട് ആലപിച്ച് കൊണ്ട് രവി കൊട്ടോടി പരിപാടിക്ക് തുടക്കം കുറിച്ചു. സൗമ്യ എരിയാൽ, ശിവദാ മധു , പാർവണ നിലേശ്വരം, ഇഷാന പ്രദീപ് എന്നീ കുഞ്ഞു ഗായികമാരുടെ ഗാനങ്ങൾ പരിപാടിയെ മികവുറ്റതാക്കി.
സംഗീത കലാനിധി പുരസ്കാരം പ്രസീത പനയാലിനും ദേശീയതലത്തിൽ ഏകാഭിനയത്തിൽ മികവ് തെളിയിച്ച ഗ് മുരളീകൃഷ്ണ പിലിക്കാടിന് സ്നേഹാദരവും നൽകി.

Post a Comment

Previous Post Next Post