തെരുവുയുദ്ധം രൂക്ഷമാവുന്നു; വെടിനിർത്തൽ ആഹ്വാനങ്ങൾ നിരസിച്ച് നെതന്യാഹു

(www.kl14onlinenews.com)
(09-NOV-2023)

തെരുവുയുദ്ധം രൂക്ഷമാവുന്നു; വെടിനിർത്തൽ ആഹ്വാനങ്ങൾ നിരസിച്ച് നെതന്യാഹു
ഗാസ നഗരത്തിൽ ഇസ്രയേൽ സേനയും ഹമാസ് പോരാളികളും തമ്മിലുള്ള ഏറ്റുമുട്ടൽ ശക്തമാകുന്നു. ആയിരക്കണക്കിന് സാധാരണക്കാരാണ് മേഖലയിൽ നിന്ന് പലായനം ചെയ്യുന്നത്. ഇസ്രയേലി സൈന്യം നഗരത്തിന്റെ മധ്യഭാഗത്തേക്ക് മുന്നേറിക്കഴിഞ്ഞു. എന്നാൽ ഹമാസാവട്ടെ ഇസ്രയേലിന്റെ ഭാഗത്ത് കനത്ത നഷ്‌ടം വരുത്തിയെന്നാണ് അവകാശപ്പെടുന്നത്.

വർദ്ധിച്ചുവരുന്ന അക്രമങ്ങൾക്കിടയിലും, വെടിനിർത്തലിനുള്ള അന്താരാഷ്ട്ര ആഹ്വാനങ്ങൾ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിരസിച്ചു. “ഞങ്ങൾ പല ഭാഗത്ത് നിന്നും കേൾക്കുന്ന എല്ലാത്തരം കിംവദന്തികളെയും അവസാനിപ്പിക്കാനും വ്യക്തമായ ഒരു കാര്യം ആവർത്തിക്കാനും ഞാൻ ആഗ്രഹിക്കുന്നു: ഞങ്ങളുടെ ബന്ദികളെ മോചിപ്പിക്കാതെ വെടിനിർത്തൽ ഉണ്ടാകില്ല” നെതന്യാഹു പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്‌തു.

Post a Comment

أحدث أقدم