സൂഫിയാന കലാം രണ്ടാംവട്ട ലോഗോ പ്രകാശനം നിർവഹിച്ചു

(www.kl14onlinenews.com)
(07-NOV-2023)

സൂഫിയാന കലാം രണ്ടാംവട്ട ലോഗോ പ്രകാശനം നിർവഹിച്ചു
ഷാർജ:
പ്രവാസി ബിസിനസ്മാൻ അസീസ് കോപ്പ സാമൂഹ്യ പ്രവർത്തകനും കൊലായിയുടെ മെമ്പറുമായി മനാഫ് കുന്നിന് നൽകി ലോഗോ പ്രകാശനം നിർവഹിച്ചു .
ഷാർജയിൽ വച്ച് ചേർന്ന ചടങ്ങിൽ ഉമ്മർ പാണലം , ഷംസുദ്ദീൻ കോളിയടുക്കം , ഹനീഫ് തുരുത്തി , മൊയ്തീൻ ചേറൂർ , കെഎം കുഞ്ഞി എന്നിവർ പങ്കെടുത്തു.

കാസർകോട് കോലായിയുടെ നേതൃത്വത്തിൽ സൂഫി ഗാനത്തിലൂടെ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സമീർ ബിൻസി ഇമാം അസീസി സംഘം ഈ വരുന്ന ഡിസംബർ 31ന് കാസർകോട് സന്ധ്യാ രാഗം ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും .

വ്യത്യസ്തമായ ഈണത്തിലൂടെ പാടി ശ്രോതാക്കളുടെ മനസ്സിൽ കുളിർമയേകുന്ന സമിർ ബിൻസി ഇമാം അസീസി സംഘത്തിന്റെ ഗാനം ആസ്വദിക്കാൻ കാസർകോട്ടെ വലിയ ഒരു വിഭാഗം സംഗീത ശ്രോതാക്കളും കാത്തിരിക്കുകയാണ് .

Post a Comment

Previous Post Next Post