(www.kl14onlinenews.com)
(27-NOV-2023)
നീലേശ്വരം:
കേരള അയേൺ ഫാബ്രിക്കേഷൻ & എഞ്ചിനീയറിംങ് യൂനിറ്റ് അസോസിയേഷൻ നീലേശ്വരം ബ്ലോക്ക് കൺവെൻഷൻ വ്യാപാര ഭവനിൽ വെച്ച് നടത്തി. അസോസിയേഷൻ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് മോഹൻ പ്രകാശ് അദ്ധ്യക്ഷനായിരുന്നു. നീലേശ്വരം ബ്ലോക്ക് വ്യവസായ വികസന ഓഫീസർ വി.കെ മിലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ പി.ദിനേശൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാക്കമ്മിറ്റിയംഗം പി.വി രവീന്ദ്രൻ, കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.വി സുരേന്ദ്രൻ, പി.വി സത്യൻ എന്നിവർ പ്രസംഗിച്ചു.ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ബാബു കരിങ്ങാട്ട് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ മനോജ് കരിങ്ങാട്ട് വരവ് - ചിലവ് കണക്ക് അവതരിപ്പിച്ചു. ടി.സി സതീശൻ, കെ.രാജൻ എന്നിവർ പ്രമേയം അവതരിപ്പിച്ചു.
ജില്ലാക്കമ്മിറ്റിയംഗം കെ.വി സുനിൽ രാജ് സ്വാഗതവും ജോ.സെക്രട്ടറി സി.എച്ച് കുഞ്ഞബ്ദുള്ള നന്ദിയും പറഞ്ഞു. തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു.
إرسال تعليق