(www.kl14onlinenews.com)
(17-NOV-2023)
ലോകകപ്പ് സെമി ഫൈനലിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ മുഹമ്മദ് ഷമിയ്ക്ക് ആശംസാപ്രവാഹമാണ്. എന്നാല്‍ ഇതിനിടെ ഷമിയുമായി വേര്‍പിരിഞ്ഞ് ജീവിക്കുന്ന ഭാര്യ ഹസിന്‍ ജഹാനും ഷമിയെ പ്രശംസിച്ച് രംഗത്തെത്തി.
”ലോകം എന്നെ അറിയുന്നത് നിന്റെ പേരില്‍ മാത്രം. നിന്റെ മുഖം കണ്ടാലേ ആളുകള്‍ എന്നെ തിരിച്ചറിയൂ. ”എന്ന ഗാനവും വിഡിയോയിലുണ്ട്. വിഡിയോ വൈറല്‍ ആയതിന് പിന്നാലെ പലരും കമന്റുകളുമായി രംഗത്തെത്തി. ഇക്കഴിഞ്ഞ ഏഷ്യാ കപ്പിന് തൊട്ടുമുമ്പ് ഷമിക്കെതിരെ ഹസിന്‍ കോടതിയെ സമീപിച്ചിരുന്നു. 2014ലാണ് ഇരുവരും വിവാഹിതരാകുന്നത്.സോഷ്യല്‍ മീഡിയയില്‍, പ്രത്യേകിച്ച് ഇന്‍സ്റ്റാഗ്രാമില്‍, സജീവമായ ഒരു സോഷ്യല്‍ മീഡിയ താരമാണ് ഹസിന്‍ ജഹാന്‍. റീല്‍സ് വിഡിയോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തുകൊണ്ട് പ്രേക്ഷകരുമായി ഇടയ്ക്കിടെ ഇടപഴകാറുണ്ട്.
ശുദ്ധമായ സ്‌നേഹം എന്ന കുറിപ്പോടെയാണ് ഹസിന്റെ വിഡിയോ.എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇന്ത്യന്‍ ടീമിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും എന്നാല്‍ ഷമിയ്ക്ക് ആശംസകള്‍ ഇല്ലെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞത്.
إرسال تعليق