പ്രമേഹ ദിനത്തിൽ ജീവം പദ്ധതിയുമായി ലയൺസ് ക്ലബ്ബ്; പൊവ്വൽ യു.പി സ്കൂളിൽ ബോധവൽക്കരണം സംഘടിപ്പിച്ചു

(www.kl14onlinenews.com)
(14-NOV-2023)

പ്രമേഹ ദിനത്തിൽ ജീവം പദ്ധതിയുമായി ലയൺസ് ക്ലബ്ബ്; പൊവ്വൽ യു.പി സ്കൂളിൽ ബോധവൽക്കരണം സംഘടിപ്പിച്ചു
കാസർകോട് :പൊവ്വൽ,
പ്രമേഹ ദിനാചരണ ഭാഗമായി ഡിസ്ട്രിക്ട് ലയൺസ് ക്ലബ്ബ് ആസൂത്രണം ചെയ്ത
ജീവം ബോധവൽ ക്കരണം ചെർക്കള ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പൊവ്വൽ മുളിയാർ മാപ്പിള യുപി സ്കൂളിൽ സംഘടിപ്പിച്ചു.

ജീവിത ശൈലീ രോഗത്തിൽ നിന്നും സമൂഹത്തെ എങ്ങിനെ മോചിപ്പിക്കാം എന്ന ലക്ഷ്യത്തോടെ
വിദ്യാർത്ഥികളിൽ ഡയബറ്റിക് അവബോധം നൽകി, ആവശ്യമായ വ്യായാമ മുറകൾ പരിശീലിപ്പി ക്കുകയാണ് ജീവം ലക്ഷ്യമിടുന്നത്.

മുളിയാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ഉദ്ഘാടനം ചെയ്തു. ലയൺ ഫൈസൽ പൊവ്വൽ അധ്യക്ഷത വഹിച്ചു.
പ്രധാന അദ്ധ്യാപകൻ പി.വി.ഗണേഷൻ സ്വാഗതം പറഞ്ഞു. എം.എസ്.ഷാഫി, മൊയ്തു ബാവാഞ്ഞി പ്രസംഗിച്ചു.വിദ്യാർത്ഥി അനസ് പരിശീലനത്തിന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post