അവീവിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചതായി എയർ ഇന്ത്യ

(www.kl14onlinenews.com)
(06-NOV-2023)

അവീവിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചതായി എയർ ഇന്ത്യ
ഡൽഹി :
ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് നവംബർ 30 വരെ ടെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചതായി എയർ ഇന്ത്യ. ഒക്ടോബർ ഏഴ് മുതൽ ടെൽ അവീവിലേക്കും പുറത്തേക്കും എയർ ഇന്ത്യ സർവീസുകൾ നടത്തിയിട്ടില്ല. ‌

സാധാരണയായി, ഫുൾ സർവീസ് കാരിയർ ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്ക് ആഴ്ചയിൽ അഞ്ച് സർവീസുകളാണ് നടത്തുന്നത്. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് സർവീസ്. സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഇസ്രായേലിൽ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനായി സർക്കാരിന്റെ ഓപ്പറേഷൻ അജയ് പ്രകാരം കഴിഞ്ഞ മാസം എയർലൈൻ ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്ക് കുറച്ച് ചാർട്ടേഡ് വിമാന സർവീസുകൾ നടത്തിയിരുന്നു.

Post a Comment

Previous Post Next Post