(www.kl14onlinenews.com)
(20-NOV-2023)
ആഹ്മദാബാദ് :
ഇന്നലെ നടന്ന ലോകകപ്പ ഫൈനലിന്‍റെ കാഴ്ചകള്‍ക്കിടയില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയെ നടിയും ഭാര്യയുമായ അനുഷ്ക ശര്‍മ പുണരുന്ന കാഴ്ചയാണ്. ഫൈനല്‍ കളിയില്‍ ഓസ്ട്രേലിയോട് പരാജയപ്പെട്ട ഇന്ത്യ, കപ്പിനും ലിപ്പിനുമിടയില്‍ ലോകകപ്പ് കൈവിട്ടു കളയുകയായിരുന്നു. അതിന്‍റെ സങ്കടം ഇന്ത്യ ടീമിന് മാത്രമല്ല, ആതിഥ്യം വഹിച്ച ഇന്ത്യയ്ക്കൊന്നടങ്കം ഉണ്ടായിരുന്നു. കളി കഴിഞ്ഞു എത്തിയ കോഹ്ലിയുടെ മുഖത്തും സങ്കടം നിഴലിക്കുന്നുണ്ടായിരുന്നു. ഗാലറിയിലേക്ക് വന്ന വിരാടിനെ അനുഷ്ക കെട്ടിപ്പിടിച്ച് സമാധാനിപ്പിച്ചത് ക്യാമറകള്‍ ഒപ്പിയെടുത്തു. സെമിഫൈനല്‍ ഉള്‍പ്പടെയുള്ള കളികളിലെ വിജയാഹ്ളാദ കാഴ്ചകളോടൊപ്പം ചരിത്രത്തില്‍ സൂക്ഷിക്കാന്‍.
ഇംഗ്ലീഷില്‍ ഒരു പ്രയോഗമുണ്ട് - Between the Cup and the Lip-എന്ന്. എല്ലാം ഭംഗിയായി പോകുന്നുന്നു, വിജയം സുനിശ്ചിതം എന്നൊക്കെ തോന്നുന്ന ഇടത്തില്‍ നിന്ന് പെട്ടെന്ന് ഉണ്ടാകുന്ന ഒരു പരാജയത്തെയാണ് അത് അര്‍ത്ഥമാക്കുന്നത്. ഈ ലോകകപ്പില്‍ കളിച്ച കളികളെല്ലാം ജയിച്ച്, അവസാനത്തെ കളിയില്‍ പരാജയപ്പെട്ട ഇന്ത്യയുടെ സ്ഥിതിയെ അങ്ങനെ വിശേഷിപ്പിക്കാം.
അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ തിങ്ങനിറഞ്ഞ ഇന്ത്യൻ ആരാധകരെ നിശബ്ദരാക്കിയാണ് ഇന്ത്യ ഉയര്‍ത്തിയ 241 വിജയലക്ഷ്യം ഓസ്ട്രേലിയ മറികടന്നത്. തുടക്കത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി പ്രതീക്ഷ നൽകിയെങ്കിലും സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ്ഡ് ഇന്ത്യയിൽ നിന്ന് വിജയം തട്ടിയെടുത്തു. ഫൈനലിലെ അര്‍ധ സെഞ്ചുറി അടക്കം ടൂര്‍ണമെന്‍റില്‍ ഉടനീളം മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്ത വിരാട് കോലിയാണ് മാന്‍ ഓഫ് ദി ടൂര്‍ണമെന്‍റ്
ലോകകപ്പിലെ താരമായി വിരാട് കോലി
ആറ് അര്‍ദ്ധസെഞ്ചുറികളും, 3 സെഞ്ചുറികളും, 1 വിക്കറ്റും നേടി ലോകകപ്പിലെ താരമായി വിരാട് കോലി. 11 മത്സരങ്ങളില്‍ 95.62 ശരാശരിയില്‍ 765 റണ്‍സ് അടിച്ചുകൂട്ടിയാണ് കോലി ടൂര്‍ണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. 90 സ്‌ട്രൈക്ക് റേറ്റിലാണ് കോലിയുടെ നേട്ടം. ഇന്ന് ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ കോലി 63 പന്തില്‍ 54 റണ്‍സ് നേടി പുറത്താവുകയായിരുന്നു.
ഇന്ത്യയെ ഏഴ് വിക്കറ്റിനു തകര്‍ത്തെറിത്താണ് ഓസ്‌ട്രേലിയ ആറാം ലോക കിരീടം സ്വന്തമാക്കിയത്. ഇന്ത്യ മുന്നോട്ടുവച്ച 241 റണ്‍സ് വിജയലക്ഷ്യം 7 ഓവറും 6 വിക്കറ്റും ബാക്കിനിര്‍ത്തി ഓസ്‌ട്രേലിയ അനായാസം മറികടന്നു.
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ പുറത്താക്കാന്‍ തകര്‍പ്പന്‍ ക്യാച്ചെടുത്ത ഹെഡ് 120 പന്തില്‍ 137 റണ്‍സ് നേടി ഓസ്‌ട്രേലിയയുടെ ടോപ്പ് സ്‌കോറര്‍ ആയി. ഇന്ത്യക്കായി ജസ്പ്രീത് ബുംറ 2 വിക്കറ്റ് വീഴ്ത്തി
إرسال تعليق