നിയമങ്ങൾക്കനുസൃതമായാണ് കളിച്ചത്;തൻ്റെ തീരുമാനത്തിൽ ഖേദമില്ലെന്ന് ബംഗ്ലാദേശ് ക്യാപ്റ്റൻ

(www.kl14onlinenews.com)
(07-NOV-2023)

നിയമങ്ങൾക്കനുസൃതമായാണ് കളിച്ചത്;തൻ്റെ തീരുമാനത്തിൽ ഖേദമില്ലെന്ന് ബംഗ്ലാദേശ് ക്യാപ്റ്റൻ
കഴിഞ്ഞ ദിവസം നടന്ന ബംഗ്ലദേശ്-ശ്രീലങ്ക ലോകകപ്പ് മത്സരം വന്‍ വിവാദങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യമായി ഒരു ബാറ്റ്സ്മാന്‍ ടൈം ഔട്ടായത് ക്രിക്കറ്റ് ലോകം കണ്ടു. ശ്രീലങ്കന്‍ താരം എയ്ഞ്ചലോ മാത്യൂസാണ് ടൈം ഔട്ടായി പവലിയനിലേക്ക് മടങ്ങിയ ആ ഹതഭാഗ്യന്‍. പിന്നീട് കണ്ടത് നാടകീയ രംഗങ്ങള്‍. ക്രിക്കറ്റ് ആരാധകരുടെ കടുത്ത വിമര്‍ശനങ്ങള്‍ നേരിടുമ്പോഴും തന്റെ തീരുമാനത്തില്‍ ഖേദമില്ലെന്ന് പറയുകയാണ് ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍.

ഇതോടെയാണ് എയ്ഞ്ചലോ മാത്യൂസിന്റെ വിക്കറ്റിനായി ബംഗ്ലാദേശ് താരങ്ങള്‍ അപ്പീല്‍ ചെയ്തത്. ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനോട് കാര്യങ്ങള്‍ പറഞ്ഞ് അപ്പീല്‍ പിന്‍വലിപ്പിക്കാന്‍ മുന്‍ ലങ്കന്‍ നായകന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഷാക്കിബ് തങ്ങളുടെ നിലപാട് മാറ്റാന്‍ തയ്യാറാകാതിരുന്നതോടെ മാത്യൂസിന് തിരികെ മടങ്ങേണ്ടി വരികയായിരുന്നു. ആ അപ്പീല്‍ പിന്‍വലിക്കുവാന്‍ ബംഗ്ലാദേശ് നായകന്‍ തയ്യാറായിരുന്നുവെങ്കില്‍ താരത്തിന് പുറത്താകല്‍ ഒഴിവാക്കാമായിരുന്നു.

ശ്രീലങ്കന്‍ ഇന്നിംഗ്സിന്റെ 25-ാം ഓവറിലാണ് ഏറെ വിവാദമായ എയ്ഞ്ചലോ മാത്യൂസിന്റെ പുറത്താകല്‍ സംഭവിച്ചത്. ഓവറിലെ രണ്ടാം പന്തില്‍ സദീര സമരവിക്രമ പുറത്തായതോടെയാണ് മാത്യൂസ് ക്രീസിലേക്ക് എത്തിയത്. എന്നാല്‍ ഹെല്‍മറ്റിലെ സ്ട്രാപ്പിന്റെ പ്രശ്‌നത്തെ തുടര്‍ന്ന് താരത്തിന് നിശ്ചിത സമയത്തിനുള്ളില്‍ ബാറ്റ് ചെയ്യാന്‍ തയ്യാറാവാന്‍ കഴിയാതെ വന്നു. ഉപയോഗിക്കാന്‍ സാധിക്കാത്ത ഹെല്‍മറ്റിന് പകരം മറ്റൊന്ന് കൊണ്ടുവരാന്‍ മാത്യൂസ് ഡഗൗട്ടിലേക്ക് നിര്‍ദേശം നല്‍കിയെങ്കിലും ഇതെത്താനും വൈകുകയായിരുന്നു.പക്ഷേ താന്‍ ക്രിക്കറ്റിന്റെ നിയമങ്ങള്‍ക്കനുസൃതമായാണ് കളിക്കുന്നതെന്നും ആര്‍ക്കെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ നിയമങ്ങള്‍ മാറ്റാന്‍ ഐസിസിയോട് ആവശ്യപ്പെടണമെന്നും ഷാക്കിബ് പ്രതികരിച്ചു. താന്‍ ചെയ്തത് ശരിയോ തെറ്റോ എന്ന ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും തന്നെ അത് ബാധിക്കുന്നില്ല. താന്‍ ചെയ്തത് തന്റെ ടീമിനെ വിജയത്തിലേക്ക് നയിക്കുവാനായി നിയമത്തിലുള്ള കാര്യം മാത്രമാണെന്നും ഷാക്കിബ് വ്യക്തമാക്കി. അതേസമയം മൂന്ന് വിക്കറ്റിനായിരുന്നു ബംഗ്ലദേശ് ജയം. ശ്രീലങ്ക ഉയര്‍ത്തിയ 280 റണ്‍സ് വിജയലക്ഷ്യം 53 പന്തും 3 വിക്കറ്റും ശേഷിക്കെ ബംഗ്ലാദേശ് മറികടന്നു.

Post a Comment

Previous Post Next Post