(www.kl14onlinenews.com)
(08-NOV-2023)
മുംബൈ :
ഏകദിന ലോകകപ്പിലെ മാക്‌സ്‌വെല്ലിന്റെ അത്യുഗ്രൻ ഇന്നിംഗ്‌സിനെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ. അഫ്‌ഗാനിസ്ഥാനെതിരെ പുറത്താകാതെ നിന്ന് 201 റൺസ് നേടിയ ഗ്ലെൻ മാക്‌സ്‌വെൽ ഓസീസിന്റെ സെമി പ്രവേശനത്തിന് വഴിയൊരുക്കിയിരുന്നു. അഫ്‌ഗാനിസ്ഥാനെതിരെ തോൽവി മുന്നിൽ കണ്ട ഓസ്‌ട്രേലിയയെ ത്രസിപ്പിക്കുന്ന വിജയത്തിലേക്ക് നയിച്ച മാക്‌സ്‌വെൽ അതിശയിപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്.
താൻ കണ്ട ഏറ്റവും മികച്ച ഏകദിന ഇന്നിംഗ്‌സുകലൊന്നായാണ് സച്ചിൻ ഇതിനെ വിശേഷിപ്പിച്ചത്. "അഫ്‌ഗാനിസ്ഥാനെ മികച്ച നിലയിലാക്കാൻ സദ്രന്റെ ഒരു മികച്ച ഇന്നിംഗ്‌സ്. രണ്ടാം പകുതിയിൽ അവർ നന്നായി തുടങ്ങി, 70 ഓവർ നന്നായി ക്രിക്കറ്റ് കളിച്ചു, എന്നാൽ മാക്‌സ്‌വെൽ നിന്ന അവസാന 25 ഓവറുകൾ അവരുടെ ഭാഗ്യം ഇല്ലാതാക്കാൻ പര്യാപ്‌തമായിരുന്നു.സമ്മർദ്ദത്തിൽ നിന്ന് ഏറ്റവും മികച്ച പ്രകടനം! എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും മികച്ച ഏകദിന ഇന്നിംഗ്‌സ് ഇതായിരുന്നു," സച്ചിൻ ട്വീറ്റ് ചെയ്‌തു.
ഏറെക്കാലം ഓർത്തിരിക്കേണ്ട ഇന്നിംഗ്‌സാണിതെന്നും സെവാഗും പറഞ്ഞു. "ഇത് വരുന്നത് നാം കണ്ടതാണ്. ഒരു റൺചേസിൽ 200, മാക്‌സ്‌വെല്ലിന്റെ എക്കാലത്തെയും മികച്ച ഏകദിന ഇന്നിംഗ്‌സുകളിൽ ഒന്ന്. കമ്മിൻസിന്റെ മികച്ച പിന്തുണമുണ്ടായിരുന്നു. ഈ ഇന്നിംഗ്‌സ് ഏറക്കാലം ഓർമ്മിക്കേണ്ടതാണ്" സെവാഗ് ട്വീറ്റ് ചെയ്‌തു.
മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തിൽ അഫ്‌ഗാനിസ്ഥാൻ ഉയർത്തിയ 292 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയക്ക് ഒരു ഘട്ടത്തിൽ മത്സരം കൈവിട്ടുപോയിരുന്നു. കേവലം 91 റൺസിന് ഏഴ് വിക്കറ്റ് നഷ്‌ടപ്പെട്ട് ഓസ്‌ട്രേലിയൻ ടീം അപകടകരമായ അവസ്ഥയിലായിരുന്നു. ഈ നിർണായക ഘട്ടത്തിലാണ് മാക്‌സ്‌വെൽ പിച്ചിലേക്ക് ഇറങ്ങിയത്. പരിക്കിനോട് മല്ലിട്ട മാക്‌സ്‌വെൽ അസാധാരണമായ പോരാട്ടവീര്യം പ്രകടിപ്പിച്ചു.
128 പന്തിൽ 21 ഫോറും 10 സിക്‌സറും സഹിതം 201 റൺസ് നേടിയ മാക്‌സ്‌വെൽ ഓസീസിനെ ജയത്തിലേക്കും അത് സെമിയിലേക്കും നയിക്കുകയായിരുന്നു. പരിക്ക് കാരണം വിക്കറ്റുകൾക്കിടയിൽ ഓടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല, പകരം കാലുകൾ ചലിപ്പിക്കാതെ ബൗണ്ടറിക്ക് മുകളിലൂടെ പന്ത് പായിച്ച മാക്‌സ്‌വെൽ വാങ്കഡെയിലെ കാണികൾക്ക് അക്ഷരാർത്ഥത്തിൽ വിരുന്നൊരുക്കി.
അതേസമയം
ഇരട്ട സെഞ്ചുറി പ്രകടനത്തോടെ ചരിത്രത്തിലേക്കാണ് മാക്‌സ്‌വെല്‍ സിക്‌സര്‍ പായിച്ചത്. വേദനകൊണ്ട് പുളയുമ്പോഴും ക്രീസില്‍ തുടരാനുള്ള മാക്‌സ്‌വെല്ലിന്റെ നിശ്ചയദാര്‍ഢ്യമാണ് ഓസീസിനെ സെമിയിലെത്തിച്ചത്. അവിശ്വസനീയ കാഴ്ചകളുടെ കൊട്ടകയായി വാംഖഡെ. അഫ്ഗാനിസ്ഥാന്റെ വിജയമോഹങ്ങള്‍ക്ക് മേല്‍ തീമഴയായി ഗ്ലെന്‍ മാക്ല്‌വെല്‍. മാക്‌സ്‌വെല്‍ ക്രീസിലെത്തുമ്പോള്‍ തോല്‍വിയുടെ വക്കിലായിരുന്നു ഓസ്‌ട്രേലിയ. ഹാട്രിക്കിനായി ഓടിയടുത്ത അസ്മത്തുള്ള ഒമര്‍സായിയെ അതിജീവിച്ച് തുടക്കം. ഡിആര്‍എസും ചോരുന്ന അഫ്ഗാന്‍ കൈകളും തുണയായി.
1983 ലോകകപ്പില്‍ കപില്‍ ദേവിന്റെ 175 റണ്‍സുള്‍പ്പടെ ഒറ്റയാള്‍പോരാട്ടങ്ങള്‍ നിരവധി കണ്ടിട്ടുണ്ട് ക്രിക്കറ്റ് ലോകം. ഇതിനെയെല്ലാം അതിജയിച്ച് മാക്‌സ്‌വെല്‍. പരിക്കിനെയും അഫ്ഗാന്‍ ബൗളര്‍മാരെയും അടിച്ചുപറത്തി മാഡ് മാക്‌സ്. റണ്ണെടുക്കുന്നതിനിടെ ഇടയ്ക്ക് ഗ്രൗണ്ടില്‍ വീണുപോയിരുന്നു. മാക്‌സി. പിന്നീടെ ഫിസിയോ ഓടിയെത്തി. ഓസീസ് താരം കളംവിടുമെന്നും പകരം ആഡം സാംപ ക്രീസിലെത്തുമെന്നാണ് ക്രിക്കറ്റ് ലോകം കരുതിയത്. പിന്നെ നടന്നത് ചരിത്രം. അവസാനം ജയിക്കാന്‍ വേണ്ട 102ല്‍ 98 റണ്‍സും നേടിയത് ഒറ്റക്കാലിലെന്ന് പറയാം.
ഏഴ് വിക്കറ്റ് നഷ്ടമായെങ്കിലും ലക്ഷ്യം അകലെയെങ്കിലും മാക്‌സ്‌വെല്‍ 65 പന്ത് നേരിട്ടപ്പോള്‍ ഓസീസ് ജയം ഉറപ്പിച്ചു. കാരണം മാക്‌സ്‌വെല്‍ 65 പന്ത് നേരിട്ട ഒറ്റക്കളിയിലും ഓസീസ് തോല്‍വി അറിഞ്ഞിരുന്നില്ല. 11 വര്‍ഷം നീണ്ട ഏകദിന കരിയറില്‍ മാക്‌സ്‌വെല്‍ നൂറ് പന്തിലേറെ നേരിടുന്നതും ആദ്യം. ഫീല്‍ഡിലെ പഴുതുകള്‍ അനായാസം കണ്ടെത്തിയ മാക്‌സ്‌വെല്ലിന്റെ ബാറ്റില്‍ പിറന്നത് അസാധാരണ ഷോട്ടുകള്‍. റണ്‍പിന്തുടര്‍ന്ന് ഇരട്ട സെഞ്ചുറിയില്‍ എത്തുന്ന ആദ്യ താരമായ മാക്‌സ്‌വെല്ലിന്റെ ഇന്നിംഗ്‌സില്‍ 21 ഫോറും പത്ത് സിക്‌സും ഉണ്ടായിരുന്നു.
ഏകദിനത്തില്‍ ഇരട്ടസെഞ്ചുറിയില്‍ എത്തുന്ന ആദ്യ ഓസീസ് താരമാണ് മാക്‌സ്‌വെല്‍. ഓപ്പണറല്ലാതെ ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കുന്ന ആദ്യതാരവും
Post a Comment