(www.kl14onlinenews.com)
(08-NOV-2023)
സ്‌കില്‍ ഡെവലപ്‌മെന്റില്ലാതെ
കാസർകോട് : സ്‌കില്‍ ഡെവലപ്‌മെന്റില്ലാതെ
വരും തലമുറയ്ക്ക് മുന്നോട്ട് പോവാനാവില്ലെന്നും ലക്ഷ്യബോധത്തോടെയുള്ള പരിശ്രമങ്ങള്‍ ഫലം കാണാനുള്ള വഴിയും സാമ്പത്തിക ഭദ്രതക്കും ടെക്‌നോളജി സ്‌കില്‍ അത്യാവശ്യമാണെന്നും
ആര്‍ട്ടോ കോണ്‍സെപ്റ്റ്‌സ് സംഘടിപ്പിച്ച സ്‌കില്‍ ബേസ്ഡ് ഹയര്‍ എജ്യുക്കേഷന്‍
സെമിനാര്‍ അഭിപ്രായപ്പെട്ടു.
കാസറഗോഡ് വൈസ്രോയി കോണ്‍ഫറന്‍സ് ഹാളില്‍
നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പ്രോഗ്രാം
അസാപ് കമ്മ്യൂണിറ്റി സ്‌കില്‍
പാര്‍ക്ക് സെന്റര്‍ ഹെഡ് സുസ്മിത് എസ് മോഹന്‍ ഉദ്ഘാടനം ചെയ്തു
ഐ.എസ്,ആര്‍.ഒ ടെക്‌നിക്കല്‍ ഓഫീസര്‍ അബ്ദുല്‍ ശഹീദ് മുഖ്യാതിഥിയായി
അക്കാദമിക് കൗണ്‍സിലര്‍ ഇര്‍ഫാദ് മായിപ്പാടി , ആര്‍ട്ടോ ഡയറക്ടര്‍ നിസാമുദ്ദീന്‍.കെ
സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ആര്‍ട്ടോ പി.ആര്‍ കോഡിനേറ്റര്‍ സ്വാതി.പി,
ആര്‍ട്ടോ സ്‌കൂള്‍ ഓഫ് ഡിസൈന്‍ ഡിപാര്‍ട്‌മെന്റ് ഹെഡ് മുഹമ്മദ് റാഷിദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെഡ് അസീം ശൈശാദ്, സീനിയര്‍ ഗ്രാഫിക് ഡിസൈനര്‍ ഷറാഫത്ത് മുഹമ്മദ്, രിഫാഈ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
إرسال تعليق