(www.kl14onlinenews.com)
(07-NOV-2023)
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ പവന് 80 രൂപയാണ് കുറഞ്ഞത്. നിലവിൽ ഒരു പവന് 45000 രൂപയാണ് സ്വർണത്തിന് വില. കഴിഞ്ഞ ദിവസവും സ്വർണവില പവന് 120 രൂപ കുറഞ്ഞിരുന്നു. രണ്ടു ദിവസംകൊണ്ട് സ്വർണവില പവന് 200 രൂപയാണ് കുറഞ്ഞത്.
ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 5655 രൂപയിലെത്തി. കഴിഞ്ഞ ദിവസം 5665 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്‍റെ വില. ശനിയാഴ്ച സ്വർണവില ഗ്രാമിന് 10 രൂപ കൂടി 5680 രൂപ എന്ന നിരക്കിലെത്തിയിരുന്നു.
ഞായറാഴ്ച മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് കഴിഞ്ഞ രണ്ടുദിവസമായി കുറയുന്നത്. ശനിയാഴ്ച 80 രൂപ വർദ്ധിച്ച് സ്വർണവില വില 452000 രൂപയിലെത്തിയിരുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് സ്വർണവില 840 രൂപ കുറഞ്ഞത് വലിയ ആശ്വാസത്തിന് ഇടയാക്കിയിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലായി സ്വർണവില 640 രൂപയാണ് കുറഞ്ഞത്.
ഒക്ടോബർ 31ന് സ്വർണവില 400 രൂപയും നവംബർ ഒന്നിന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 45000ൽ താഴേക്ക് എത്തുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ ശനിയാഴ്ച പവന് 80 രൂപ കൂടിയതോടെ അനിശ്ചിതത്വമാണ് സ്വർണവിപണിയിൽ നിഴലിച്ചത്.
ഒക്ടോബര്‍ 30ന് 45,760 രൂപയായിരുന്ന സ്വര്‍ണവില ചൊവ്വാഴ്ച 45,360 രൂപയായി കുറഞ്ഞിരുന്നു. ഒക്ടോബർ 1ന് 42,680 രൂപയായിരുന്ന സ്വർണവില ഒക്ടോബർ 20 നാണ് 45,000 ന് മുകളിൽ കടന്നത്. 45,120 രൂപയായിരുന്നു അന്ന് സ്വർണവില. ഒക്ടോബർ 28 ന് സ്വർണവില കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. 45,920 രൂപയായിരുന്നു ഒരു പവന്‍റെ ഒക്ടോബർ 28, 29 തീയതികളിലെ വില.
Post a Comment