(www.kl14onlinenews.com)
(18-NOV-2023)
അഹമ്മദാബാദ്:
കഴിഞ്ഞ മാസം ഇന്ത്യ-പാകിസ്ഥാൻ മത്സരം നടന്ന അതേ സ്ലോ പിച്ചിലാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ലോകകപ്പിന്‍റെ ഫൈനൽ നടക്കാൻ പോകുന്നതെന്നന്നു അറിയുന്നു. പിച്ചിംഗിന് ശേഷം പന്ത് ബാറ്റിൽ എത്താൻ സമയമെടുക്കുന്ന തരത്തില്‍ സ്ലഗ്ഗിഷ് ആവും ട്രാക്ക് എന്നാണ് പ്രതീക്ഷിക്കുന്നത്.
അഹമ്മദാബാദ്
സ്റ്റേഡിയത്തിൽ നടന്ന ഓപ്ഷണൽ പരിശീലനത്തിനിടെ ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമയും കോച്ച് രാഹുൽ ദ്രാവിഡും പിച്ച് വിശദമായി പരിശോധിച്ചു. കറുത്ത മണ്ണിന്‍റെ പിച്ചുകൾ സാധാരണയായി സ്ലഗ്ഗിഷ് ആയിരിക്കും. ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിൽ, പാകിസ്ഥാനെ 191 ന് പുറത്താക്കി, ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ ഉജ്ജ്വല വിജയം രേഖപ്പെടുത്തി.
സ്പിന്നർമാർക്ക് എഡ്‌ജ് കിട്ടാന്‍ സാധ്യതയുള്ള പിച്ച്
സ്പിന്നർമാർക്ക് എഡ്‌ജ് കിട്ടാന്‍ സാധ്യതയുള്ള തരത്തിലാവും ഫൈനല്‍ പിച്ച് എന്നും വിവരമുണ്ട്.
പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, മിച്ചൽ സ്റ്റാർക്ക് എന്നിവര്‍ ചേര്‍ന്ന ഫാസ്റ്റ് ബൗളിംഗ് യൂണിറ്റിന്‍റെ ഡീസന്റ് ആയ പേസ് ആണ് ഓസ്‌ട്രേലിയൻ ടീം പിന്തുടരുന്നത്. സമീപകാലത്തെ ഏറ്റവും മികച്ച പേസ് ബൗളിംഗ് നിരയാണ് ഇന്ത്യൻ ടീമിനുമുള്ളത്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർക്കൊപ്പം മുഹമ്മദ് ഷമിയും ചേരുന്ന ഒന്ന്.
വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ത്യ സെമി കളിച്ചതു മുതൽ പിച്ചുകൾ ചര്‍ച്ചയില്‍ വരുന്നുണ്ട്.
ബിസിസിഐ പിച്ചുകൾ മാറ്റിയെന്നാരോപിച്ച്, വാംഖഡെ സ്‌റ്റേഡിയത്തിൽ പുല്ല് വെട്ടിമാറ്റി സ്ലോ ട്രാക്ക് ഉണ്ടാക്കാൻ ടീം മാനേജ്‌മെന്റ് ക്യൂറേറ്റർമാരോട് ആവശ്യപ്പെട്ടത് എങ്ങനെയെന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യൻ ടീം 'ഹോം' സാഹചര്യങ്ങൾ ഉപയോഗിക്കാൻ ശ്രമിച്ചു എന്ന ഈ വിവാദം മാറ്റിനിർത്തിയാൽ ഈ ലോകകപ്പിൽ തിളക്കമേറിയ ഏടാണ് ഇന്ത്യയ്ക്ക്.
പിച്ച് ചുറ്റിനടന്നും തൊട്ടുനോക്കിയും രോഹിതും രാഹുലും
ഈ ലോകകപ്പിൽ പിച്ച് ഒരു വലിയ വിഷയമാണ്. പിച്ചിന്റെ പേരിൽ ചില ആരോപണങ്ങളും ചർച്ചകളും അഭിപ്രായ പ്രകടനങ്ങളുമൊക്കെ നേരത്തേ വന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ ഫൈനല്‍ നടക്കുന്ന മൊട്ടേര സ്റ്റേഡിയത്തിന്റെ പിച്ചും ചർച്ചയാണ്.
രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡും ഇത്രയും ആധികാരികമായൊരു ‘പിച്ച് പഠനം’ഇതുവരെ നടത്തിയിട്ടുണ്ടാവില്ല. ഇന്നലെ വൈകിട്ട് രണ്ടു മണിക്കൂറോളം ഇരുവരും മൈതാനത്തുണ്ടായിരുന്നു. പല തവണ പിച്ച് ചുറ്റി നടന്നും തൊട്ടുനോക്കിയും പരിശോധന നീണ്ടു. ഘോരഘോര ചര്‍ച്ചകളും നടന്നു. കമന്ററി ടീമിനൊപ്പം സ്റ്റേഡിയത്തിലുണ്ടായിരുന്ന മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫുമായും അരമണിക്കൂറിലേറെ ഇരുവരും സംസാരിച്ചു. 11 പിച്ചുകളുള്ള മൈതാനത്തെ 2 പിച്ചുകള്‍ വെള്ളം സ്പ്രേ ചെയ്തും റോള്‍ ചെയ്തും ഒരുക്കുകയായിരുന്നു ഗ്രൗണ്ട് സ്റ്റാഫ്.
ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി പിച്ച് വിവാദം ഉയര്‍ന്നതോടെ എല്ലാ കണ്ണുകളും ഫൈനല്‍ പിച്ചിലേക്കാണ്. നാളത്തെ ഫൈനല്‍ മത്സരം ഏത് പിച്ചില്‍ നടക്കും? മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലേതു പോലെ ലോകകപ്പിലെ മുന്‍ മത്സരങ്ങള്‍ക്ക് ഉപയോഗിച്ച പിച്ചിലായിരിക്കുമോ അതോ പുതിയ പിച്ചിലോ എന്നതും ചോദ്യമാണ്.തീരുമാനം എന്തായാലും ഇന്ത്യന്‍ ടീമിന്റെ താല്‍പര്യത്തിനനുസരിച്ച് നേരത്തേ നിശ്ചയിച്ചിരുന്ന മത്സരപിച്ച് മാറ്റുന്നതായി ആരോപിക്കുന്നവര്‍ക്ക് രോഹിതിന്റെയും ദ്രാവിഡിന്റെയും 48 മണിക്കൂര്‍ മുന്‍പേയുള്ള ഈ പിച്ച് പഠനം രസിക്കാനിടയില്ല.
ഇവിടത്തെ 11 പിച്ചില്‍ 5 എണ്ണം കറുത്ത മണ്ണിലും ആറെണ്ണം ചെമ്മണ്ണ് കലര്‍ത്തിയുമാണ് ഒരുക്കിയിരിക്കുന്നത്. നന്നായി സ്കോര്‍ ചെയ്യാന്‍ കഴിയുംവിധം ബൗണ്‍സ് നല്‍കുന്നതാണ് കരിമണ്‍ പിച്ചുകള്‍. വേഗം വരണ്ട് കളി പുരോഗമിക്കും തോറും സ്പിന്നര്‍മാരെ തുണയ്ക്കുന്നതാണ് ചെമ്മണ്‍ പിച്ചുകള്‍. ബാറ്റിങ്ങിനു അനുകൂലമാണിത്. ബോളര്‍മാര്‍ക്കും പിന്തുണ കിട്ടും. 59 മുതല്‍ 74 മീറ്റര്‍ വരെയാണ് ബൗണ്ടറി ദൂരം.
സെമി ജയിച്ച് മുംബൈയില്‍ നിന്നും വ്യാഴാഴ്ച വൈകിട്ട് എത്തിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് വലിയ സ്വീകരണമാണ് എയര്‍പോര്‍ട്ടില്‍ ലഭിച്ചത്. നെറ്റ്സില്‍ രവീന്ദ്ര ജഡേജ ഒരു മണിക്കൂറിലധികം ഇന്നലെ ബാറ്റിങ് പരിശീലനം നടത്തി. ഒസ്ട്രേലിയന്‍ ടീമും ഇന്നലെ എത്തിയിട്ടുണ്ട്.
Post a Comment