(www.kl14onlinenews.com)
(25-NOV-2023)
കാസർകോട് :
കോലായ് കാസർകോട് 2023 ഡിസംബർ 31ന് സന്ധ്യാരാഗത്തിൽ സംഘടിപ്പിക്കുന്ന "സൂഫിയനാ കലാം" സംഗീതസദസ്സിൻ്റെ യുഎഇ ചാപ്റ്റർ ഫണ്ട് ഉദ്ഘാടനം കോൺകോഡ് സിൽക് സ്ക്രീൻ മാനേജിംഗ് ഡയറക്ടർ ഗംഗാധരൻ നായർ പാടി പ്രാംഗ്രാം കമ്മിറ്റി ചെയർമാൻ ഉമ്മർ പാണലത്തിന് നൽകി ഉദ്ഘാടനം ചെയ്തു. അജ്മാൻ കോൺകോഡ് ഓഫീസിൽ നടന്ന പരിപാടിയിൽ യുഎഇ കോലായ് പ്രതിനിധികളായ മനാഫ് കുന്നിൽ, ഹനീഫ് തുരുത്തി, മൊയ്തീൻ ചേരൂർ, ശംസുദ്ദീൻ കോളിയടുക്കം എന്നിവർ സംബന്ധിച്ചു.
Post a Comment