(www.kl14onlinenews.com)
(08-NOV-2023)
വെസ്റ്റ് ബാങ്ക് :
പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്റെ വാഹനവ്യൂഹത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. മഹ്‌മൂദ് അബ്ബാസിനെ ലക്ഷ്യമിട്ട് വാഹനങ്ങള്‍ക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഏറ്റുമുട്ടലില്‍ അബ്ബാസിന്റെ അംഗരക്ഷകരില്‍ ഒരാള്‍ക്ക് വെടിയേറ്റു.ആക്രമണത്തിന്റെ ഉത്തരവാദിത്തം വെസ്റ്റ് ബാങ്കിലെ 'സണ്‍സ് ഓഫ് അബു ജന്‍ഡാല്‍' സംഘടന ഏറ്റെടുത്തിട്ടുണ്ട്.
ഞായറാഴ്ച വെസ്റ്റ് ബാങ്കില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി മഹമൂദ് അബ്ബാസ് കൂടിക്കാഴ്ച നടത്തിയിരുന്നു.ഇതില്‍ ഗാസയ്ക്കെതിരായ ആക്രമണം അവസാനിപ്പിക്കാന്‍ അബ്ബാസ് ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു.കഴിഞ്ഞ ഒരു മാസമായി ഗാസയില്‍ ഇസ്രായേലും ഹമാസും തമ്മില്‍ യുദ്ധം തുടരുകയാണ്.ഇതിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലിനെതിരെ നടപടിയെടുക്കാന്‍ മഹമൂദ് അബ്ബാസിന് 'സണ്‍സ് ഓഫ് അബു ജന്‍ഡാല്‍' 24 മണിക്കൂര്‍ സമയം അനുവദിച്ചു. എന്നാല്‍ ഈ സമയപരിധി അവസാനിച്ചതോടെ അദ്ദേഹത്തിന്റെ വാഹനവ്യൂഹം ആക്രമിക്കപ്പെടുകയായിരുന്നു.
إرسال تعليق