ഒടുവിൽ ആശ്വാസം; തട്ടിക്കൊണ്ടുപോയ ആറ് വയസ്സുകാരിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

(www.kl14onlinenews.com)
(25-NOV-2023)

ഒടുവിൽ ആശ്വാസം; തട്ടിക്കൊണ്ടുപോയ ആറ് വയസ്സുകാരിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി


ഓയൂരിൽ നിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ട് പോയ ആറ് വയസുകാരി അബിഗേൽ സാറയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുട്ടി സുരക്ഷിതയാണെന്നാണ് പൊലിസ് നൽകുന്ന വിവരം. കുട്ടിയെ കമ്മീഷർ ഓഫീസിലെത്തിച്ചിട്ടുണ്ട്. അക്രമി സംഘം കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതാണെന്നാണ് റിപ്പോർട്ടുകൾ. കുട്ടി പൂർണ ആരോഗ്യവതിയാണെന്നാണ് വിവരം. ആശ്രാമം മൈതാനത്ത് ഒറ്റയ്ക്ക് ഇരിക്കുന്ന നിലയിൽ ഇരിക്കുകയായിരുന്നു കുട്ടി. സംശയം തോന്നിയ ആളുകൾ കുട്ടിയെ സമീപിച്ച് പേര് വിവരങ്ങൾ തിരക്കുകയായിരുന്നു.

Post a Comment

Previous Post Next Post